
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിൽ മാർച്ച് 12, 13, 19 തീയതികളിൽ കുടിവെള്ള വിതരണം മുടങ്ങുമെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു. പോങ്ങുംമൂട് സബ് ഡിവിഷന്‍ ഓഫീസിന്റെ പരിധിയില്‍ തട്ടിനകം പാലത്തിന് സമീപം വാട്ടർ അതോറിറ്റിയുടെ 900എംഎം പി എസ് സി പൈപ്പ് ലൈനില്‍ പെട്ടെന്നുണ്ടായ ചോര്‍ച്ച പരിഹരിക്കുന്നതിനായി അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാലാണിത്. മാർച്ച് 12നും 13നും പൂർണമായും മാർച്ച് 19 വ്യാഴാഴ്ച വരെ ഭാഗികമായും കുടിവെള്ള വിതരണം തടസ്സപ്പെടും. ഉപഭോക്താക്കള്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതാണെന്ന് വാട്ടര്‍ അതോറിറ്റി അറിയിച്ചു.
തിരുവനന്തപുരം നഗരസഭയിലെ കഴക്കൂട്ടം, ചന്തവിള, കാട്ടായിക്കോണം, ശ്രീകാര്യം, ചെറുവയ്കല്‍, ചെല്ലമംഗലം, ചെമ്പഴന്തി, പൗഡിക്കോണം, ഞാണ്ടൂര്‍ക്കോണം, സൈനിക് സ്കൂള്‍, ചേങ്കോട്ടുകോണം, കാര്യവട്ടം, പാങ്ങപ്പാറ, പള്ളിത്തുറ, ആറ്റിപ്ര, പരണ്ടുകടവ്, ആക്കുളം, കുളത്തൂര്‍, അലത്തറ, കുഴിവിള, കേശവദാസപുരം, ഇടവക്കോട്, നാലാഞ്ചിറ, പട്ടം, ഉള്ളൂര്‍, മുട്ടട വാര്‍ഡുകളിലാണ് കുടിവെള്ള വിതരണം തടസപ്പെടുക.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam