സുഹൃത്തിന്‍റെ അച്ഛന് കരൾ പകുത്തുനൽകി, ഇന്ന് യുവാവിന്റെ ജീവിതം കട്ടിലിൽ; സഹോദരിയുടെ പരാതിയിൽ അന്വേഷണം

Published : Jun 06, 2024, 01:44 PM ISTUpdated : Jun 06, 2024, 01:45 PM IST
സുഹൃത്തിന്‍റെ അച്ഛന് കരൾ പകുത്തുനൽകി, ഇന്ന് യുവാവിന്റെ ജീവിതം കട്ടിലിൽ; സഹോദരിയുടെ പരാതിയിൽ അന്വേഷണം

Synopsis

ആറ്റിങ്ങള്‍ സ്വദേശിയായ കെ രഞ്ജുവാണ് നാലുവര്‍ഷമായി കിടപ്പിലായത്.  2020 ജൂലൈ മാസത്തിലാണ് ര‍ഞ്ജു കരള്‍ പകുത്തു നല്‍കിയത്. 

കൊച്ചി: സുഹൃത്തിന്‍റെ അച്ഛന് കരൾ പകുത്തു നൽകി  യുവാവ് കിടപ്പിലായ സംഭവത്തില്‍ അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവ്. കൊച്ചി ലേക്ഷോര്‍ ആശുപത്രിക്കെതിരെയാണ് അന്വേഷണം. തിരുവനന്തപുരം ആറ്റിങ്ങള്‍ സ്വദേശിയായ കെ രഞ്ജുവാണ് നാലുവര്‍ഷമായി കിടപ്പിലായത്.  2020 ജൂലൈ മാസത്തിലാണ് ര‍ഞ്ജു കരള്‍ പകുത്തു നല്‍കിയത്. 

കൊച്ചിയിലെ ലേക് ഷോര്‍ ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ. പിന്നാലെ പക്ഷാഘാതം വന്നു. അന്ന് മുതല്‍ പരസഹായമില്ലാത്തെ  രഞ്ജു കിടപ്പിലാണ്. ഒന്നും ചെയ്യാനാവാത്ത സ്ഥിതി. സംസാര ശേഷിയും ക്രമേണ ഇല്ലാതായി. ചികിത്സ പിഴവാണ് രഞ്ജുവിനെ കിടപ്പിലാക്കിയതെന്ന സഹോദരിയുടെ പരാതിയിലാണ് സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടത്. 

കളമശേരി ഗവൺമെന്‍റ് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടെ മൂന്നംഗ സംഘത്തിനാണ് അന്വേഷണ ചുമതല. രഞ്ജുവിന്‍റെ ചികിത്സക്കുവേണ്ടി ഇപ്പോള്‍ കൊച്ചിയിലാണ് ഈ കുടുംബം താമസിക്കുന്നത്. ചികിത്സക്ക് ആദ്യം സഹായിച്ച കരള്‍ സ്വീകരിച്ചയാളുടെ മകൻ പിന്നീട് തിരിഞ്ഞു നോക്കിയില്ല. സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേഷണത്തില്‍ നീതി കിട്ടുമെന്ന പ്രതീക്ഷയിലാണ് കുടുംബം.

അവധി ആഘോഷിക്കാൻ പോകുന്നവർ സൂക്ഷിക്കണമെന്ന് ദമ്പതികൾ, ഹോട്ടലിൽ വെച്ച് വൈറസ് ബാധ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്