
കൊച്ചി: നിർത്തിയിട്ട ലോറിയുടെ പിറകിൽ ബൈക്ക് ഇടിച്ചുണ്ടായ വാഹനാപകടത്തിൽ ചുമട്ടുതൊഴിലാളിക്ക് ദാരുണാന്ത്യം. കിഴക്കമ്പലം സ്വദേശി നിഖീഷ് (42) ആണ് മരിച്ചത്. പെരുമ്പാവൂർ ടൗണിലെ പച്ചക്കറി മാർക്കറ്റിലെ ചുമട്ടുതൊഴിലാളിയാണ് നിഖീഷ്. രാവിലെ പള്ളിപ്പടിയിൽ വച്ച് വളവിൽ നിർത്തിയിട്ട ലോറിയുടെ പിറകിൽ നിഖീഷിന്റെ ബൈക്ക് ഇടിച്ചാണ് അപകടമുണ്ടായത്. മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
മൂന്നുവയസുകാരിയുടെ ജീവനെടുത്തത് കാറിന്റെ അമിതവേഗം
കണ്ണൂർ പയ്യാവൂരിൽ അമ്മൂമ്മയോടൊപ്പം നടന്നുപോവുകയായിരുന്ന മൂന്നുവയസ്സുകാരിയുടെ ജീവനെടുത്തത് കാറിന്റെ അമിതവേഗം. രണ്ട് വാഹനങ്ങളെ മറികടക്കാനുള്ള ശ്രമത്തിൽ കാറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. അമ്മൂമ്മയോടൊപ്പം നടന്നുപോവുകയായിരുന്ന മൂന്ന് വയസുകാരി നോറയാണ് അപകടത്തിൽ മരിച്ചത്. കണ്ണൂർ പയ്യാവൂർ ചമതച്ചാലിലാണ് അപകടമുണ്ടായത്. മലയോര ഹൈവെയിൽ വൈകിട്ട് ആറ് മണിയോടെയുണ്ടായിരുന്നു അപകടം. അമിത വേഗത്തിലെത്തിയ കാർ മൈൽക്കുറ്റികൾ അടക്കം ഇടിച്ച് തെറിപ്പിച്ച ശേഷമാണ് മൂന്ന് വയസുകാരിയെ ഇടിച്ച് തെറിപ്പിച്ചത്. കുട്ടിക്ക് ഒപ്പമുണ്ടായിരുന്ന അമ്മൂമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.