കര്‍ഷകരുടെ ഏറെക്കാലത്തെ ആവശ്യത്തിനൊടുവില്‍ താമര കൃഷിക്ക് വായ്പ

Published : Dec 25, 2018, 05:23 PM ISTUpdated : Dec 25, 2018, 05:24 PM IST
കര്‍ഷകരുടെ ഏറെക്കാലത്തെ ആവശ്യത്തിനൊടുവില്‍ താമര കൃഷിക്ക് വായ്പ

Synopsis

കര്‍ഷകരുടെ ഏറെക്കാലത്തെ ആവശ്യത്തിനൊടുവില്‍ താമര കൃഷിക്ക് വായ്പ അനുവദിക്കുന്നു. മലപ്പുറത്ത് ചേർന്ന ജില്ലാതല ബാങ്ക് വിദഗധസമിതി യോഗത്തിലാണ് തീരുമാനം.

മലപ്പുറം: കര്‍ഷകരുടെ ഏറെക്കാലത്തെ ആവശ്യത്തിനൊടുവില്‍ താമര കൃഷിക്ക് വായ്പ അനുവദിക്കുന്നു. മലപ്പുറത്ത് ചേർന്ന ജില്ലാതല ബാങ്ക് വിദഗധസമിതി യോഗത്തിലാണ് തീരുമാനം.

താമര വളർത്തൽ കൃഷിയായി അംഗീകരിക്കുക, ബാങ്ക് വായ്പ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ കര്‍ഷകര്‍ ഏറെക്കാലമായി ഉന്നയിക്കുന്നതാണ്. നിവേദനങ്ങളും പരാതികളും പല തവണ പറഞ്ഞിട്ടും അധികൃതരാരും കനിഞ്ഞിരുന്നില്ല. ഇതോടെ നിവര്‍ത്തിയില്ലാതെ പലരും താമരകൃഷി ഉപേക്ഷിച്ചു.

ഇതിനിടയിലും സ്വര്‍ണ്ണപണയ വായ്പ്പയെടുത്തും കടം വാങ്ങിയും തിരുന്നാവായയിലെ മൊയ്തീൻഹാജിയെപ്പോലുള്ള ചില കര്‍ഷകര്‍ ഇപ്പോഴും താമര കൃഷി നടത്തുന്നുണ്ട്. ലാഭം പ്രതീക്ഷിച്ചല്ല മറ്റൊരു തൊഴില്‍ മേഖല അറിയാത്തതു കൊണ്ടാണ് പ്രതികൂല സാഹചര്യത്തിലും ഇവര്‍ താമര കൃഷി ചെയ്യുന്നത്.

സംസ്ഥാനത്ത് തന്നെ ഏറ്റവും അധികം താമര കൃഷി ചെയ്യുന്നത് മലപ്പുറം തിരുന്നാവായയിലാണ്. സംസ്ഥാനത്തിനകത്ത് മാത്രമല്ല തമിഴ്നാട്, കര്‍ണ്ണാടക പോലുള്ള അയല്‍ സംസ്ഥാനങ്ങളിലേക്കും ഇവിടെനിന്ന് താമരപൂക്കള്‍ കയറ്റി അയക്കാറുണ്ട്. പരിസ്ഥിതി സംഘടനയായ റീ ഏക്കൗ ആണ് ബാങ്ക് വായ്പ്പയെന്ന ആവശ്യം നേടിയെടുക്കാൻ കര്‍ഷകര്‍ക്കൊപ്പം മുന്നിട്ടിറങ്ങിയത്.

താമരയുടെ വിപണന സാധ്യതകള്‍ ബോധ്യപെട്ടതോടെയാണ് കര്‍ഷകര്‍ക്ക് ബാങ്ക് വായ്പ്പ അനുവദിക്കാൻ ജില്ലാ തല ബാങ്കിംഗ് വിദഗ്ധ സമിതി തീരുമാനിച്ചത്.

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പൈപ്പ് വഴി കുടിവെള്ളം എത്തുന്നത് പോലെ വീട്ടിൽ ​ഗ്യാസ്, 4000 വീടുകളിൽ കൂടി എത്തിക്കഴിഞ്ഞു, സിറ്റി ഗ്യാസ് പദ്ധതി മുന്നോട്ട്
രാത്രി 11.20ഓടെ വലിയ ശബ്‍ദം, മലപ്പുറത്ത് ഭൂമി കുലുങ്ങിയതായി നാട്ടുകാർ; സെക്കൻഡുകൾ നീണ്ടുനിൽക്കുന്ന കുലുക്കം