അബോധാവസ്ഥയില്‍ കഴിയുന്ന ഓട്ടോ ഡ്രൈവറുടെ ജീവൻ രക്ഷിക്കാൻ സഹായം തേടുന്നു

Published : Dec 25, 2018, 01:13 PM IST
അബോധാവസ്ഥയില്‍ കഴിയുന്ന ഓട്ടോ ഡ്രൈവറുടെ ജീവൻ രക്ഷിക്കാൻ സഹായം തേടുന്നു

Synopsis

ചിലവുകൾ. കായക്കൂല്‍ മമ്മു ചെയർമാനും ടി ബാലന്‍ കണ്‍വീനറുമായ കമ്മറ്റിയാണ് പ്രവര്‍ത്തിക്കുന്നത്. മനോജിന്റെ ഭാര്യ സവിതയുടെ പേരില്‍ എസ്ബിഐ തളിപ്പറമ്പ് ശാഖയില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. ACCOUNT NUMBER 38088281589 SAVITHA SBI TALIPARAMBA BRANCH IFSC : SBIN0001000 ഫോണ്‍: 9495672314

കണ്ണൂര്‍: അപകടത്തില്‍പ്പെട്ട് രണ്ടുമാസത്തോളമായി അബോധാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുന്ന ഓട്ടോ ഡ്രൈവറുടെ ജീവന്‍ രക്ഷിക്കാന്‍ ഉദാരമതികളുടെ കനിവ് തേടുന്നു. കണ്ണൂർ ജില്ലയിൽ ചപ്പാരപ്പടവ് പഞ്ചായത്തിലെ എരുവാട്ടി അതിരുകുന്നിലെ കൊയിലേരിയന്‍ മനോജ്(40) ആണ് ഗുരുതരാവസ്ഥയില്‍ കൊയിലി ആശുപത്രിയില്‍ കഴിയുന്നത്.

കഴിഞ്ഞ ഒക്‌ടോബര്‍ 28 നാണ് രാത്രി ഓട്ടം കഴിഞ്ഞ് വീട്ടിലേക്കു മടങ്ങുമ്പോള്‍ ചപ്പാരപ്പടവ് പെരുമളാബാദില്‍ മനോജിന്റെ ഓട്ടോ മറിഞ്ഞത്. പരിക്കേറ്റു റോഡില്‍ കിടന്ന മനോജിനെ അതുവഴി വന്ന യാത്രക്കാരാണ് ആശുപത്രിയില്‍ എത്തിച്ചത്. പരിയാരം മെഡിക്കൽ കോളേജിൽ രണ്ടാഴ്ചയോളം ഐ സി യുവിൽ കിടന്നു. ന്യൂറോ വിഭാഗത്തിലെ ഡോക്ടറെ തേടിയാണ് കൊയിലി ആശുപത്രിയിൽ എത്തിയത്.
ഇത്രയും ദിവസമായിട്ടും മനോജിന് ബോധം തിരിച്ചുകിട്ടിയില്ല.

ഭാര്യ സവിതയും വിദ്യാർത്ഥികളായ രണ്ടുമക്കളും അമ്മയുമടങ്ങുന്ന കുടുംബം മനോജിനെ ആശ്രയിച്ചാണ് കഴിയുന്നത്. ദിനംപ്രതി 2000 രൂപയിലധികം മരുന്നിന് മാത്രമായി വേണം. മറ്റ് ചിലവുകൾക്കായി വലിയ തുകവേറെയും കണ്ടെത്തണം.

മനോജിന്റെ ജ്യേഷ്ഠൻ മരത്തിൽ നിന്ന് വീണ് നീണ്ട നാളത്തെ ചികിത്സക്ക് ശേഷം പുറത്തിറങ്ങിയതേയുള്ളൂ. ഭാരിച്ച ചിലവുകൾകൾക്ക് മുന്നിൽ പകച്ചു നിൽക്കുകയാണ് ഈ കുടുംബം. തുടർ ചികിത്സ നടത്തിയാൽ മനോജിനെ ആരോഗ്യപൂർണ്ണമായ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവരാനാകുമെന്ന് ഡോക്ടർമാർ പറയുന്നു. മനോജിന്‌ ദീര്‍ഘകാലം ചികിത്സ നടത്തണമെന്നും ഇതിനായി ലക്ഷങ്ങൾ ചിലവഴിക്കേണ്ടി വരുമെന്നുമാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

മനോജിന്റെ ചികിത്സക്ക് പണം കണ്ടെത്താനായി ചികിത്സാ കമ്മറ്റി രൂപീകരിച്ചിട്ടുണ്ടെങ്കിലും നാട്ടുകാർക്ക് സ്വരൂപിക്കാൻ കഴിയുന്നതിനുമപ്പുറമാണ് ചിലവുകൾ. കായക്കൂല്‍ മമ്മു ചെയർമാനും ടി ബാലന്‍ കണ്‍വീനറുമായ കമ്മറ്റിയാണ് പ്രവര്‍ത്തിക്കുന്നത്. മനോജിന്റെ ഭാര്യ സവിതയുടെ പേരില്‍ എസ്ബിഐ തളിപ്പറമ്പ് ശാഖയില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്.

ACCOUNT NUMBER
38088281589
SAVITHA
SBI TALIPARAMBA BRANCH
IFSC : SBIN0001000
ഫോണ്‍: 9495672314

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പൈപ്പ് വഴി കുടിവെള്ളം എത്തുന്നത് പോലെ വീട്ടിൽ ​ഗ്യാസ്, 4000 വീടുകളിൽ കൂടി എത്തിക്കഴിഞ്ഞു, സിറ്റി ഗ്യാസ് പദ്ധതി മുന്നോട്ട്
രാത്രി 11.20ഓടെ വലിയ ശബ്‍ദം, മലപ്പുറത്ത് ഭൂമി കുലുങ്ങിയതായി നാട്ടുകാർ; സെക്കൻഡുകൾ നീണ്ടുനിൽക്കുന്ന കുലുക്കം