തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് നാളെ

Published : Feb 13, 2019, 05:06 PM IST
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് നാളെ

Synopsis

വോട്ടെടുപ്പ് രാവിലെ 7 മണിക്ക് ആരംഭിച്ച് വൈകിട്ട് 5 ന് അവസാനിക്കും. 15 ാം തിയതി രാവിലെ 10-നാണ് വോട്ടെണ്ണല്‍

ആലപ്പുഴ: സംസ്ഥാനത്തെ 12 ജില്ലകളിലായി 30 തദ്ദേശസ്വയംഭരണ വാര്‍ഡുകളില്‍ നാളെ ഉപതിരഞ്ഞെടുപ്പ് നടക്കും. മൊത്തെ 111 പേരാണ് ജനവിധി തേടുന്നത്. ആലപ്പുഴ  ജില്ലയിലാകട്ടെ നഗരസഭയിലെ ജില്ലാ കോടതി വാര്‍ഡ്, കായംകുളം മുന്‍സിപ്പാലിറ്റിയിലെ എരുവ വാര്‍ഡ്, കൈനകരി ഗ്രാമപഞ്ചായത്തിലെ ഭജനമഠം വാര്‍ഡ്, കരുവാറ്റ ഗ്രാമപഞ്ചായത്തിലെ നാരായണ വിലാസം വാര്‍ഡ് എന്നിവിടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ്  നടക്കുന്നത്.

ആലപ്പുഴ ജില്ലാ കോടതി വാര്‍ഡില്‍ ടോമി ജോസഫ് പൂണിയിലാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി. വര്‍ഗ്ഗീസ് ജോണ്‍ ഇടതു സ്ഥാനാര്‍ത്ഥിയും ഗീത രാംദാസ് ബിജെപി സ്ഥാനാര്‍ത്ഥിയുമാണ്. വോട്ടെടുപ്പ് രാവിലെ 7 മണിക്ക് ആരംഭിച്ച് വൈകിട്ട് 5 ന് അവസാനിക്കും. 15 ാം തിയതി രാവിലെ 10-നാണ് വോട്ടെണ്ണല്‍.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ആൻഡമാൻ കൊടും കാട്ടിൽ തൃക്കാക്കര പൊലീസിന്‍റെ വേട്ട, കേരളത്തിൽ നിന്ന് ലക്ഷങ്ങളുടെ സ്വർണവുമായി മുങ്ങിയ പ്രതികളെ അതിസാഹസിക നീക്കത്തിലൂടെ വലയിലാക്കി
മലയാറ്റൂരിലേക്ക് തീർഥാടക പ്രവാഹം, വിശുദ്ധവാരത്തിൽ വിശ്വാസികളുടെ ഒഴുക്ക്