കുരങ്ങിനെ ഓടിക്കുന്നതിനിടെ ടെറസിന് മുകളില്‍ നിന്ന് വീണ് ടെക്സ്റ്റയില്‍സ് ഉടമ മരിച്ചു

Published : Nov 07, 2021, 11:46 PM IST
കുരങ്ങിനെ ഓടിക്കുന്നതിനിടെ ടെറസിന് മുകളില്‍ നിന്ന് വീണ് ടെക്സ്റ്റയില്‍സ് ഉടമ മരിച്ചു

Synopsis

വീടിന് മുകളില്‍ എത്തിയ കുരങ്ങിനെ ഓടിക്കുന്നതിനിടെ കാല് തെറ്റി ടെറസ്സിന്റെ മുകളില്‍ നിന്ന് വീഴുകയായിരുന്നു. ഗുരുതര പരിക്കേറ്റ ഇദ്ദേഹത്തെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.  

കല്‍പ്പറ്റ: മേപ്പാടിയില്‍ കുരങ്ങിനെ (Monkey) ഓടിക്കുന്നതിനിടെ ടെറസ്സിന് മുകളില്‍ നിന്ന് വീണ് ടെക്സ്റ്റയില്‍സ് ഉടമ മരിച്ചു. മേപ്പാടിയിലെ ആദ്യകാല വ്യാപാരിയും മാരിയമ്മന്‍ ക്ഷേത്ര മുന്‍ട്രസ്റ്റി ചെയര്‍മാനും വ്യാപാരി വ്യവസായി ഏകോപനസമിതി(KVVES) മേപ്പാടി യൂണിറ്റ് മുന്‍ പ്രസിഡന്റുമായിരുന്ന സുനില്‍ ടെക്സ്റ്റയില്‍സ് ഉടമ എം. നാരായണന്‍ (നാണു-75 ) ആണ് മരിച്ചത്. വീടിന് മുകളില്‍ എത്തിയ കുരങ്ങിനെ ഓടിക്കുന്നതിനിടെ കാല് തെറ്റി ടെറസ്സിന്റെ മുകളില്‍ നിന്ന് വീഴുകയായിരുന്നു. ഗുരുതര പരിക്കേറ്റ ഇദ്ദേഹത്തെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. 

സ്വന്തം കടയുടെ മുകള്‍നിലയില്‍ തന്നെയാണ് നാണുവും കുടുംബവും താമസിക്കുന്നത്. നാളെ   മാനന്തവാടി മെഡിക്കല്‍ കോളജിലെ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. കൂത്തുപറമ്പിലെ കുടുംബ വീട്ടിലായിരിക്കും സംസ്‌കാരം. ഭാര്യ: നളിനി. മക്കള്‍: നൈഷ്, നിത്യ. മരുമകന്‍: നീലേഷ്.
 

PREV
click me!

Recommended Stories

'ക്ഷേത്രത്തിലെ പണം ദൈവത്തിന്‍റേത്', സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കിൽ നിന്നടക്കം പണം തിരികെ ലഭിക്കാൻ തിരുനെല്ലി, തൃശ്ശിലേരി ക്ഷേത്രങ്ങളുടെ നീക്കം
ഇലക്ഷൻ പ്രമാണിച്ച് മദ്യശാലകൾ അവധി, റബ്ബർ തോട്ടത്തിൽ ചാക്കിൽ ഒളിപ്പിച്ച നിലയിൽ മദ്യക്കുപ്പികൾ, പിടിച്ചെടുത്തു