കാട്ടാന ശല്യം രൂക്ഷം, മൂന്ന് ദിവസമായി വൈദ്യുതിയില്ല; സംഘടിച്ചെത്തി നാട്ടുകാര്‍, കെഎസ്ഇബി ഓഫീസിൽ പ്രതിഷേധം

Published : Jul 16, 2024, 11:16 PM IST
കാട്ടാന ശല്യം രൂക്ഷം, മൂന്ന് ദിവസമായി വൈദ്യുതിയില്ല; സംഘടിച്ചെത്തി നാട്ടുകാര്‍, കെഎസ്ഇബി ഓഫീസിൽ പ്രതിഷേധം

Synopsis

തുടർച്ചയായി ആവശ്യപ്പെട്ടിട്ടും കെ എസ് ഇ ബി തിരിഞ്ഞുനോക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി

കൊച്ചി: എറണാകുളം വേങ്ങൂർ കെഎസ്ഇബി ഓഫീസിൽ നാട്ടുകാരുടെ പ്രതിഷേധം. കാട്ടാന ശല്യം രൂക്ഷമായ പാണിയേലി, കൊച്ചുപുരയ്ക്കൽ കടവ് പ്രദേശങ്ങളിൽ മൂന്നുദിവസമായി വൈദ്യുതി ഇല്ലാത്തതാണ് പ്രതിഷേധത്തിന് കാരണം. കഴിഞ്ഞദിവസമാണ് ഈ പ്രദേശത്ത് പന്ത്രണ്ടോളം ആനകൾ എത്തിയത്. മഴ കാരണമാണ് വൈദ്യുതി ഇല്ലാത്തത്. മരത്തിന്‍റെ ചില്ല വെട്ടാത്തതാണ് കറൻ്റ് കട്ടാകുന്നതിന് കാരണമെന്ന് നാട്ടുകാർ പറയുന്നു. തുടർച്ചയായി ആവശ്യപ്പെട്ടിട്ടും കെ എസ് ഇ ബി തിരിഞ്ഞുനോക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
Read more Articles on
click me!

Recommended Stories

ക്ഷേത്ര കമ്മിറ്റി ഭാരവാഹിയായ ഡിവൈഎഫ്ഐ നേതാവും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ
വാങ്ങിയിട്ട് ഒരു വർഷം മാത്രം, പ്രവർത്തിക്കുന്നതിനിടെ വാഷിംഗ് മെഷീനിൽ പുക, അഗ്നിബാധ