തദ്ദേശ വാർഡ് വിഭജനം: പരാതികൾ ഡിസംബർ നാല് വരെ സമർപ്പിക്കാമെന്ന് ഡീലിമിറ്റേഷൻ കമ്മീഷൻ

Published : Dec 01, 2024, 10:25 PM IST
തദ്ദേശ വാർഡ് വിഭജനം: പരാതികൾ ഡിസംബർ നാല് വരെ സമർപ്പിക്കാമെന്ന് ഡീലിമിറ്റേഷൻ കമ്മീഷൻ

Synopsis

കരട് നിർദ്ദേശങ്ങൾക്കൊപ്പം തദ്ദേശസ്ഥാപനത്തിന്റെ ഡിജിറ്റൽ ഭൂപടവും ലഭ്യമാണ്.

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കരട് വാർഡ് വിഭജനം സംബന്ധിച്ച പരാതികൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ നാല് വരെ ദീർഘിപ്പിച്ചു. അന്നേ ദിവസം വൈകുന്നേരം അഞ്ച് മണിക്ക് മുമ്പായി പരാതികളും നിർദ്ദേശങ്ങളും ഡീലിമിറ്റേഷൻ കമ്മീഷൻ സെക്രട്ടറിക്കോ ബന്ധപ്പെട്ട ജില്ലാ കളക്ടർക്കോ നേരിട്ടോ രജിസ്റ്റേർഡ് തപാൽ മാർഗ്ഗമോ നൽകണം. മറ്റ് മാർഗ്ഗേനയോ അവസാന തീയതിയ്ക്ക് ശേഷമോ ലഭിക്കുന്നവ സ്വീകരിക്കുന്നതല്ലായെന്ന് കമ്മീഷൻ അറിയിച്ചു.

കരട് വാർഡ് വിഭജന നിർദ്ദേശങ്ങൾ നവംബർ 16 ന് പ്രസിദ്ധീകരിച്ചിരുന്നു. https://www.delimitation.lsgkerala.gov.in വൈബ്‌സൈറ്റിലും അതാത് തദ്ദേശസ്ഥാപനങ്ങളിലും വില്ലേജ് ഓഫീസുകളിലും അവ പരിശോധനയ്ക്ക് ലഭ്യമാണ്. കരട് നിർദ്ദേശങ്ങൾക്കൊപ്പം തദ്ദേശസ്ഥാപനത്തിന്റെ ഡിജിറ്റൽ ഭൂപടവും ലഭ്യമാണ്.

വാർഡ് വിഭജനം സംബന്ധിച്ച് ഡീലിമിറ്റേഷൻ കമ്മീഷൻ സെക്രട്ടറിയ്ക്കുള്ള പരാതികൾ, സെക്രട്ടറി, ഡീലിമിറ്റേഷൻ കമ്മീഷൻ, കോർപ്പറേഷൻ ബിൽഡിംഗ് നാലാം നില, വികാസ്ഭവൻ പി.ഒ, തിരുവനന്തപുരം- 695033 ഫോൺ: 0471-2335030.എന്ന വിലാസത്തിലാണ് നൽകേണ്ടത്. വാർഡ് വിഭജന പരാതികൾ തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിൽ സ്വീകരിക്കുന്നതല്ല.

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെട്ട കത്തിടപാടുകളും അന്വേഷണങ്ങളും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ചുമതലകൂടിയുള്ള തെരഞ്ഞെടുപ്പ് കമ്മീഷൻ സെക്രട്ടറിയ്ക്ക് അയക്കണം. മേൽവിലാസം: സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസ്, ജനഹിതം, വികാസ്ഭവൻ പി.ഒ - 695033, തിരുവനന്തപുരം. ഫോൺ: 0471-2328158.

ഇല്ലാത്ത ഉത്തരവും പറഞ്ഞ് മുട്ടിച്ചത് കുടിവെള്ളം; ഉദ്യോഗസ്ഥർ രക്ഷപെടില്ല, പിഴ അടക്കം കടുത്ത ശിക്ഷ നൽകാൻ നിർദേശം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
click me!

Recommended Stories

ഓടുന്ന തീവണ്ടിയിൽ നിന്ന് പുറത്തേക്ക് എറിയുന്നു, പൊതി ശേഖരിക്കുന്നത് യുവതി, കണ്ടത് നാട്ടുകാർ, പൊലീസ് പിടിച്ചു, പൊതിയിൽ കഞ്ചാവ്
മലപ്പുറത്ത് ബാറിൽ യുവാവിന്‍റെ ആക്രമണം, രണ്ട് ജീവനക്കാര്‍ക്ക് കുത്തേറ്റു, മദ്യകുപ്പികളും ഫര്‍ണിച്ചറുകളും അടിച്ചുതകര്‍ത്തു