
കൊച്ചി: എറണാകുളം കളമശ്ശേരിയിൽ പൊതുസ്ഥലത്ത് മാലിന്യം തള്ളാൻ എത്തിയവരെ നാട്ടുകാർ പിടികൂടി. ഫർണിച്ചർ കടയിൽ നിന്നുള്ള മാലിന്യവുമായി എത്തിയവരാണ് കുടുങ്ങിയത്. ഇന്ന് പുലര്‍ച്ചെ മൂന്നരയോടെ കളമശേരി നഗരസഭയിലെ 12ാം വാര്‍ഡിലാണ് സംഭവം. പിക്ക് അപ്പ് വാഹനത്തിൽ എത്തിയവര്‍ സ്ഥലത്ത് വാഹനം നിര്‍ത്തിയ ശേഷം മാലിന്യം തള്ളി. തിരികെ പോകാൻ വാഹനം സ്റ്റാര്‍ട്ട് ചെയ്തെങ്കിലും പരാജയപ്പെട്ടു. പ്രദേശത്ത് സ്ഥിരമായി മാലിന്യം തള്ളുന്നതിൽ പൊറുതിമുട്ടിയ നാട്ടുകാര്‍ ഇവിടെ മാലിന്യം തള്ളുന്നവരെ പിടികൂടാനായി ഉണ്ടായിരുന്നു. വാഹനം കിടക്കുന്നത് കണ്ട് വന്ന നാട്ടുകാര്‍ ഇതിലുണ്ടായിരുന്നവരെ ചോദ്യം ചെയ്തു. പിന്നീട് കൗൺസിലര്‍മാരെ വിളിച്ചുവരുത്തിയ ശേഷം ഇവരെ പൊലീസിന് കൈമാറി. സ്ഥിരമായി മാലിന്യം തള്ളുന്നത് ഇവരെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam