കഞ്ചാവ് വിൽപ്പന കഴിഞ്ഞ് വന്ന യുവാവിനെ നാട്ടുകാർ തടഞ്ഞു, പിന്നാലെ പൊലീസുമെത്തി, 1.5 കിലോ കഞ്ചാവുമായി പിടിയിൽ

Published : Mar 24, 2025, 03:49 PM IST
കഞ്ചാവ് വിൽപ്പന കഴിഞ്ഞ് വന്ന യുവാവിനെ നാട്ടുകാർ തടഞ്ഞു, പിന്നാലെ പൊലീസുമെത്തി, 1.5 കിലോ കഞ്ചാവുമായി പിടിയിൽ

Synopsis

മലപ്പുറം എആർ നഗർ തോട്ടശ്ശേരിയറയിൽ കഞ്ചാവ് വിൽപ്പനക്കാരനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. പുള്ളിപ്പാറ സ്വദേശി റിജീഷിനെയാണ് നാട്ടുകാർ പിടികൂടിയത്. ഇയാളിൽ നിന്ന് 1.5 കിലോ കഞ്ചാവും പിടിച്ചെടുത്തു.

മലപ്പുറം: മലപ്പുറം എആർ നഗർ തോട്ടശ്ശേരിയറയിൽ കഞ്ചാവ് വിൽപ്പനക്കാരനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. പുള്ളിപ്പാറ സ്വദേശി റിജീഷിനെയാണ് നാട്ടുകാർ പിടികൂടിയത്. കഞ്ചാവ് വില്‍പ്പനക്കുശേഷം വീട്ടിലേക്ക് വരുന്നതിനിടെയാണ് പ്രദേശവാസികള്‍ റിജേഷിനെ തടഞ്ഞുവച്ച് പൊലീസിന വിവരം അറിയിച്ചത്.

കഞ്ചാവ് ഇടപാട് അവസാനിപ്പിക്കണമെന്ന് പല തവണ നാട്ടുകാര്‍ ആവശ്യപെട്ടെങ്കിലും റിജേഷ് കൂട്ടാക്കിയിരുന്നില്ല.പൊലീസ് എത്തി നടത്തിയ പരിശോധനയില്‍ വില്‍പ്പനക്കായി ഇയാള്‍ ഓട്ടോറിക്ഷയില്‍ സൂക്ഷിച്ച ഒന്നര കിലോ കഞ്ചാവും കണ്ടെടുത്തു. ഇന്നലെ വൈകിട്ട് റിജീഷിനെ പിടികൂടുന്ന ദൃശ്യങ്ങൾ ഇന്നാണ് പുറത്തുവന്നത്.

സ്റ്റിറോയ്ഡ് കുത്തിവെയ്ക്കുമെന്ന് ഭീഷണി; ക്രിപ്റ്റോ കറൻസി ഇടപാടിന്‍റെ പേരിൽ യുവാവിന് ക്രൂരമർദനം

 

PREV
Read more Articles on
click me!

Recommended Stories

ദാരുണം! തൃശൂരിൽ അമ്മയുടെ മടിയിൽ ഇരുന്ന ഒന്നര വയസുകാരന്റെ മുഖത്ത് കടിച്ച് തെരുവ് നായ; കുട്ടി തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ
ചൂ​ണ്ടു​വി​ര​ലി​ല്‍ മ​ഷി പു​ര​ട്ടി ബൂ​ത്തി​ല്‍ ക​യ​റാൻ നിന്നതും കുഴഞ്ഞു വീണു, തി​രു​വ​ല്ലത്ത് 73കാരിക്ക് ദാരുണാന്ത്യം