ക്രിപ്റ്റോ കറൻസി ഇടപാടിന്‍റെ പേരിൽ കാസർകോട് നുള്ളിപ്പാടിയിൽ യുവാവിന് ക്രൂരമര്‍ദനം.നുള്ളിപ്പാടിയിലെ മുഹമ്മദ് ഷാനവാസിനാണ് മർദ്ദനമേറ്റത്.

കാസര്‍കോട്: ക്രിപ്റ്റോ കറൻസി ഇടപാടിന്‍റെ പേരിൽ കാസർകോട് നുള്ളിപ്പാടിയിൽ യുവാവിന് ക്രൂരമര്‍ദനം. നുള്ളിപ്പാടിയിലെ മുഹമ്മദ് ഷാനവാസിനാണ് മർദ്ദനമേറ്റത്. കാറിൽ തട്ടിക്കൊണ്ട് പോയി മണിക്കൂറുകളോളം മർദ്ദിച്ചുവെന്ന് മര്‍ദനത്തിനിരയായ മുഹമ്മദ് ഷാനവാസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

സ്റ്റിറോയ്ഡ് കുത്തിവെയ്ക്കുമെന്നും മയക്കുമരുന്ന് കേസിൽ കുടുക്കുമെന്നും ഭീഷണിപ്പെടുത്തിയെന്നും യുവാവ് പറഞ്ഞു. ഡി ഐ ഷമീറിന്‍റെ നേതൃത്വത്തിലുള്ള സംഘം ഭീഷണിപ്പെടുത്തി തന്‍റെ വീഡിയോ പകർത്തിയെന്നും യുവാവ് ആരോപിച്ചു. 

കേരളത്തിൽ എയിംസ്; കേന്ദ്ര സംഘം ഉടൻ സംസ്ഥാനത്ത് എത്തുമെന്ന് കെവി തോമസ്, മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

YouTube video player