കടത്തിണ്ണയിൽ കിടന്നുറങ്ങിയിരുന്ന ശശിയേട്ടന്റെ സമ്പാദ്യം കണ്ട് നാട്ടുകാര്‍ ഞെട്ടി; സഞ്ചി പരിശോധിച്ചപ്പോൾ കണ്ടത് ഒരു ലക്ഷത്തിലധികം രൂപ

Published : Jun 21, 2026, 08:08 PM IST
savings of Sashiyettan

Synopsis

ഇടുക്കി രാജാക്കാട് തെരുവിൽ കഴിഞ്ഞിരുന്ന ശശി എന്നയാൾ മരിച്ചപ്പോൾ അദ്ദേഹത്തിന്റെ സഞ്ചിയിൽ നിന്ന് ഒരു ലക്ഷത്തിലധികം രൂപ കണ്ടെത്തി. കഠിനാധ്വാനം ചെയ്തും സഹായമായും ലഭിച്ച പണം സൂക്ഷിച്ചുവെക്കുകയായിരുന്നു ഇദ്ദേഹം. ഈ തുക ബന്ധുക്കൾക്ക് കൈമാറാനാണ് പഞ്ചായത്തിന്റെ തീരുമാനം.

ഇടുക്കി: കടത്തിണ്ണയിൽ കിടന്നുറങ്ങിയരുന്നു ആളിന്റെ സമ്പാദ്യം കണ്ട് ഞെട്ടിയിരിക്കുകയാണ് ഇടുക്കിയിലെ രാജാക്കാടുകാർ. തെരുവിൽ കഴിഞ്ഞിരുന്ന ശശി, നാട്ടുകാരുടെ ശശിയേട്ടൻ, അദ്ദേഹത്തിന്റെ സഞ്ചിയിൽ നിന്നും കിട്ടിയത് ഒരു ലക്ഷത്തിലധികം രൂപയാണ്. കൃത്യമായി പറഞ്ഞാൽ ഒരു ലക്ഷത്തി മരണശേഷം പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തിൽ സഞ്ചി പരിശോധിച്ചപ്പോഴാണിത് കണ്ടത്. വലിയ നോട്ടുകൾ വരെ കുറവാണ്. അഞ്ഞൂറിന്റേയും ഇരുന്നൂറിന്റെയും നോട്ടുകളുണ്ടെങ്കിലും അമ്പതിന്റേയും നൂറിന്റെയും പത്തും ഇരുപതുമായാണ കൂടുതലും.

ഇടുക്കിയിലെ രാജാക്കാട് ടൗണിലെ തിരക്കുകൾക്കിടയിലൂടെ ആരോടും പരിഭവമില്ലാതെ ഒരക്ഷരം പോലും മിണ്ടാതെ നടന്നിരുന്നയാളാണ് പുതുശേരിയിൽ ശശി എന്ന 64കാരൻ. വൃക്ക രോഗത്തെ തുടർന്ന് കഴിഞ്ഞ ദിവസം ശശി മരിച്ചു. ടൗണിലെ ജ്വല്ലറിയോട് ചേർന്നുള്ള സ്റ്റെയർ കേസിനടിയിലുള്ള ചെറിയ മുറിയിലായിരുന്നു ശശി തന്റെ സമ്പാദ്യമടങ്ങിയ തുണിസഞ്ചി സൂക്ഷിച്ചിരുന്നത്. പഞ്ചായത്ത് അധികൃതരെത്തി പഴയ സഞ്ചി തുറന്നപ്പോഴാണ് എല്ലാവരും ശരിക്കും ഞെട്ടിയത്. ആരോഗ്യമുണ്ടായിരുന്നപ്പോൾ കഠിനാധ്വാനം ചെയ്തു കിട്ടിയതും സുമനസ്സുക്കൾ സഹായമായി നൽകിയതുമായ പണമൊക്കെ ഇദ്ദേഹം കൂട്ടി വച്ചിരിക്കുകയായിരുന്നു. പത്തു മുതൽ 500 രൂപ വരെയുള്ള നോട്ടുകളെല്ലാമെണ്ണിയപ്പോൾ കിട്ടിയത് 1,15,751 രൂപ.

നാട്ടിൽ എവിടെ മരണം നടന്നാലും അത് എത്ര ദൂരത്താണെങ്കിലും ശശി കൃത്യമായെത്തും. കയ്യിലൊരു മൊബൈൽ ഫോണില്ല, ആരോടും സംസാരിക്കാറുമില്ല; എന്നിട്ടും ഈ മരണവാർത്തകൾ ശശി എങ്ങനെ അറിഞ്ഞിരുന്നു എന്നത് ഇന്നും നാട്ടുകാർക്കൊരു ചോദ്യമാണ്. രാജാക്കാട് പൊതു ശ്മശാനത്തിൽ പഞ്ചായത്ത് അധികൃതരാണ് സംസ്കാരം നടത്തിയത്. സഞ്ചിയിൽ നിന്ന് ലഭിച്ച തുക ശശിയുടെ ബന്ധുക്കൾക്ക് കൈമാറാനാണ് തീരുമാനം.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

അടിവസ്ത്രത്തിൽ ഒളിപ്പിച്ചത് ലക്ഷങ്ങളുടെ എംഡിഎംഎ, ബസ് കയറാൻ നിൽക്കുമ്പോൾ യുവാവും യുവതിയും അറസ്റ്റിൽ
മലപ്പുറത്തെ കള്ളന്റെ അസാധാരണ സ്വഭാവം! വെറൈറ്റി കള്ളനെ തിരഞ്ഞ് പൊലീസ്, മോഷ്ടിച്ച പഴയത് ഉപേക്ഷിച്ച് പുതിയതുമായി മുങ്ങും