
ചേര്‍ത്തല: ആല്ലപ്പുഴ ചേര്‍ത്തലയില്‍ നിയന്ത്രണങ്ങൾ പാലിക്കാതെ മത്സ്യലേലം നടത്തിയതിൽ പ്രക്ഷോഭവുമായി നാട്ടുകാർ രംഗത്തെത്തി. ലോക്ഡൗണ്‍ നിയന്ത്രണങ്ങളെ കാറ്റില്‍ പറത്തിയാണ് അര്‍ത്തുങ്കലില്‍ മത്സ്യലേലം നടത്തിയത്. ടോക്കണ്‍ നിയന്ത്രണങ്ങളെല്ലാം പാളിയപ്പോള്‍ ഇന്ന് ഒരേസമയം 200ഓളം പേരാണ് കൂട്ടംകൂടി ലേലത്തിൽ പങ്കെടുത്തത്.
സംഭവ സ്ഥലത്ത് അർത്തുങ്കൽ പൊലീസിന്റെ സാന്നിധ്യമുണ്ടായിരുന്നെങ്കിലും കാര്യമായൊന്നും ചെയ്യാന്‍ സാധച്ചില്ല. മത്സ്യലേലം നടക്കുന്ന സ്ഥലത്ത് കൂടിയതിനേക്കാളേറെ ആളുകള്‍ പുറത്ത് വാഹനങ്ങളിലും മറ്റുമായും എത്തിയിരുന്നു. ബുധനാഴ്ച മുതലാണ് വള്ളങ്ങള്‍ കടലിലിറങ്ങി തുടങ്ങിയത്.
വള്ളങ്ങള്‍ തിരികെ എത്തിയതിനെ തുടർന്ന് സാമൂഹിക അകലം പാലിക്കാതെ മത്സ്യലേലം നടത്തിയതിനെതിരെ പ്രദേശവാസികള്‍ പ്രതിഷേധമയുര്‍ത്തുകയായിരുന്നു.ലേലത്തിലും പ്രദേശത്തും നിയന്ത്രണങ്ങളില്ലാതെ ഇത്തരത്തില്‍ ആളുകള്‍കൂടുന്നതു തടയാന്‍ സംവിധാനമൊരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam