
മലപ്പുറം: എടപ്പാള്‍ ഗ്രാമപഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ സത്യസന്ധതക്ക് പൊന്‍തിളക്കം. ജോലി ചെയ്യുന്നതിനിടെ ലഭിച്ച അരപ്പവന്‍ സ്വര്‍ണ ലോക്കറ്റ് ഉടമയ്ക്ക് തിരികെ നല്‍കി മാതൃകയായിരിക്കുകയാണ് തൊഴിലുറപ്പ് തൊഴിലാളിയായ ഷാജിതയും സംഘവും.എടപ്പാള്‍ തലമുണ്ട കാശിപ്പുള്ളി മനയിലെ ജോലിക്കിടെയാണ് ഷാജിതയ്ക്ക് സ്വര്‍ണ ലോക്കറ്റ് ലഭിച്ചത്. രണ്ടുവര്‍ഷം മുമ്പ് മനയില്‍നിന്ന് നഷ്ടപ്പെട്ടതായിരുന്നു ഈ ആഭരണം. ലോക്കറ്റ് ലഭിച്ച ഉടന്‍ ഷാജിത വിവരം മനയിലുള്ളവരെ അറിയിക്കുകയും ആഭരണം സുരക്ഷിതമായി തിരികെ ഏല്‍പിക്കുകയും ചെയ്തു.
വിലപിടിപ്പുള്ള ആഭരണം കൈയില്‍ ലഭിച്ചിട്ടും അത് ഉടമയ്ക്ക് തിരികെ നല്‍കാനുള്ള ഷാജിതയുടെ സത്യസന്ധത നാട്ടുകാര്‍ പ്രശംസിച്ചു.ഷാജിതയുടെയും സംഘത്തിന്റെയും നല്ല മാതൃകയെ അഭിനന്ദിച്ച് വാര്‍ഡ് അംഗത്തിന്റെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ ഇവരെ പൊന്നാടയണിയിച്ച് ആദരിച്ചു. മലബാര്‍ ഗോള്‍ഡിന്റെ സ്‌നേഹസമ്മാനവും ഇവര്‍ക്ക് നല്‍കി. അര്‍ബന്‍ ബാങ്ക് ഡയറക്ടര്‍ സി.എം. രാമനുണ്ണി ഷാജിതയെ പൊന്നാടയണിയിച്ച് ആദരിച്ചു. വി.കെ.എ. മജീദ് അധ്യക്ഷത വഹിച്ചു.
വാര്‍ഡ് അംഗം ടി.വി. മിനി, മലബാര്‍ ഗോള്‍ഡ് മാര്‍ക്കറ്റിങ് മാനേജര്‍ ടി.കെ. പ്രവീണ്‍, രതിന്‍, കൃഷ്ണന്‍ നമ്പൂതിരി, ദീപക് എന്നിവര്‍ സംസാരിച്ചു. തൊഴിലുറപ്പ് ജോലിക്കിടെ ലഭിച്ച ആഭരണം ഉടമയ്ക്ക് തിരികെ നല്‍കിയ തൊഴിലാളികളുടെ പ്രവൃത്തി സമൂഹത്തിന് മാതൃകയാണെന്ന് ചടങ്ങില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. സത്യസന്ധതയ്ക്കും സാമൂഹിക ഉത്തരവാദിത്തത്തിനും വിലയുണ്ടെന്ന് ഓര്‍മിപ്പിക്കുന്ന ഈ സംഭവം നാട്ടുകാര്‍ക്കിടയില്‍ ശ്രദ്ധ നേടുകയും ചെയ്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam