ലോക്കോ റണ്ണിങ് റൂമിൽ ലോക്കോ പൈലറ്റ് മരിച്ച നിലയിൽ; സംഭവം കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ

Published : Jul 26, 2023, 11:18 AM ISTUpdated : Jul 26, 2023, 02:53 PM IST
ലോക്കോ റണ്ണിങ് റൂമിൽ ലോക്കോ പൈലറ്റ് മരിച്ച നിലയിൽ; സംഭവം കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ

Synopsis

ട്രെയിൻ പുറപ്പെടുന്നതിന് ഒരു മണിക്കൂർ മുമ്പ് ലോക്കോ റണ്ണിങ് റൂമിൽ വിളിക്കാൻ ജീവനക്കാർ എത്തിയപ്പോൾ അനക്കമില്ലായിരുന്നു. ഹൃദയാഘാതമാണെന്നാണ് പ്രാഥമിക നിഗമനം.

കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ ലോക്കോ റണ്ണിങ് റൂമിൽ ലോക്കോ പൈലറ്റ് മരിച്ച നിലയിൽ. കൊയിലാണ്ടി സ്വദേശി കെ കെ ഭാസ്കരൻ (52) ആണ് മരിച്ചത്. ആലപ്പുഴ - കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിൻ്റെ ലോക്കോ പൈലറ്റായി ഇന്നലെ രാത്രി പതിനൊന്നരയോടെ കണ്ണൂരിൽ എത്തിയതായിരുന്നു. 

ഇന്ന് രാവിലെ 5.10ന് പുറപ്പെടുന്ന ആലപ്പുഴ എക്സിക്യൂട്ടീവ് എക്സ്പ്രസിൽ ലോക്കോ പൈലറ്റായി പോകേണ്ടതായിരുന്നു ഭാസ്കരൻ. ട്രെയിൻ പുറപ്പെടുന്നതിന് ഒരു മണിക്കൂർ മുമ്പ് ലോക്കോ റണ്ണിങ് റൂമിൽ വിളിക്കാൻ ജീവനക്കാർ എത്തിയപ്പോൾ അനക്കമില്ലായിരുന്നു. ഹൃദയാഘാതമാണെന്നാണ് പ്രാഥമിക നിഗമനം. റെയിൽവെയിൽ 33 വർഷമായി ലോക്കോ പൈലറ്റാണ്‌. ഭാര്യ: സ്‌മിത. മക്കൾ: സനത്‌ ശ്രീവാസ്‌, സനിയ ഭാസ്‌കരൻ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..

Asianet News Live

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കൊല്ലത്ത് വൻ മോഷണം: വീട്ടിൽ സൂക്ഷിച്ചിരുന്ന 25 പവൻ സ്വർണ്ണാഭരണങ്ങൾ കവർന്നു, സിസിടിവിയുടെ ഹാർഡ് ഡിസ്ക്കും മോഷ്ടിച്ചു
കഴക്കൂട്ടം ചന്തവിളയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം