ഭിന്നശേഷിക്കാരിയെയും ഏഴ് വയസുകാരിയെയും ലൈംഗികമായി പീഡിപ്പിച്ച പ്രതിക്കായി ലുക്കൗട്ട് നോട്ടീസ്

By Web TeamFirst Published Nov 8, 2021, 9:45 PM IST
Highlights

ഭിന്നശേഷിയുള്ള 52 കാരിയെയും ഏഴു വയസ്സുള്ള പെൺകുട്ടിയെയും ലൈംഗികമായി പീഡിപ്പിച്ചതായി പരാതി.  പ്രതി തൃക്കുറ്റിശ്ശേരി കുന്നുമ്മൽ പൊയിൽ എളാങ്ങൽ മുഹമ്മദിനെ( 46 ) പൊലീസ് തെരയുകയാണ്.

കോഴിക്കോട്: ഭിന്നശേഷിയുള്ള 52 കാരിയെയും ഏഴു വയസ്സുള്ള പെൺകുട്ടിയെയും ലൈംഗികമായി പീഡിപ്പിച്ചതായി പരാതി.  പ്രതി തൃക്കുറ്റിശ്ശേരി കുന്നുമ്മൽ പൊയിൽ എളാങ്ങൽ മുഹമ്മദിനെ( 46 ) പൊലീസ് തെരയുകയാണ്. തിങ്കളാഴ്ച രാവിലെ ഒൻപതോടെയാണ് സംഭവം. 

ഭിന്നശേഷിക്കാരിയും പെൺകുട്ടിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വീട്ടിലുള്ളവർ  തൊഴിലുറപ്പിന് പോയതായിരുന്നു. വീട്ടിലെത്തിയ പ്രതി ഏഴു വയസ്സുള്ള പെൺകുട്ടിയെ മടിയിലിരുത്തി പീഡിപ്പിച്ചതായാണ് കുട്ടി പോലീസിനോട് പറഞ്ഞത്. കുട്ടി കുതറി ഓടിയപ്പോൾ വീട്ടിനകത്ത് കിടക്കുകയായിരുന്ന ഭിന്നശേഷിക്കാരിയെയും പ്രതി ലൈംഗിക പീഡനത്തിനിരയാക്കി. 

കോഴിക്കോട് ദമ്പതികളെ ബന്ദിയാക്കി സ്വർണം കവർന്ന കേസിലെ പ്രതി അറസ്റ്റിൽ

പെൺകുട്ടി തൊഴിലുറപ്പ് ജോലിയുള്ള സ്ഥലത്ത് പോയി വിവരം  അറിയിക്കുമ്പോഴേക്കും പ്രതി രക്ഷപ്പെട്ടിരുന്നു. സംഭവ സ്ഥലത്തുനിന്നും ജൂപ്പിറ്റർ സ്കൂട്ടിയിൽ രക്ഷപ്പെട്ട പ്രതിയ്ക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരിക്കുകയാണ്. പെൺകുട്ടിയെയും, ഭിന്നശേഷി ക്കാരിയെയും താമരശ്ശേരി മജിസ്ട്രേറ്റിനു മുന്നിൽ രഹസ്യമൊഴി നൽകുന്നതിനായി ഹാജരാക്കി.

Read more: ആലത്തൂരിൽ കുട്ടികൾ നാടുവിട്ടതിന് കാരണം വിശദീകരിച്ച് പൊലീസ്; നാൽവർ സംഘം പോയത് ഗെയിം കളിക്കാൻ

വിദ്യാര്‍ത്ഥിനികള്‍ തമ്മിലെ തര്‍ക്കം, സുഹൃത്തുക്കളെ കൂട്ടി വീട് ആക്രമണം; അയല്‍വാസിക്ക് കുത്തേറ്റു

click me!