റേഷന്‍ സാധനങ്ങളുമായി വന്ന ലോറികള്‍ നടുറോഡില്‍ പണിമുടക്കി

By Web TeamFirst Published Apr 12, 2019, 6:14 PM IST
Highlights

മാട്ടുപ്പെട്ടി കവലയില്‍ എത്തിയ ആദ്യത്തെ ലോറിയുടെ ക്ലെച്ച് തകരാറിലാവുകയും പിന്‍തുടര്‍ന്നെത്തിയ മറ്റൊരു ലോറി സ്റ്റാട്ടാക്കാന്‍ കഴിയാതെ വഴിയില്‍ കുടുങ്ങുകയായിരുന്നു. ഇരുവാഹനങ്ങളും ഒരേസമയം പണിമുടക്കിയതോടെ മൂന്നാര്‍ ടൗണ്‍ വാഹനങ്ങല്‍കൊണ്ട് നിറഞ്ഞു

ഇടുക്കി: റേഷന്‍ സാധനങ്ങളുമായി വന്ന ലോറികള്‍ നടുറോഡില്‍ പണിമുടക്കി. ഇതോടെ ഗതാതഗം തടസപ്പെട്ട മൂന്നാര്‍ വാഹനങ്ങള്‍കൊണ്ട് നിറഞ്ഞു.  വ്യാഴാഴ്ച രാവിലെ പത്ത് മണിയോടെയാണ് മൂന്നാര്‍ കോളനിയിലെ സപ്ലേക്കോയിലേക്കാണ് റേഷന്‍ അരിയുമായി തമിഴ്‌നാട്ടില്‍ നിന്ന് ലോറികള്‍ എത്തിയത്. മാട്ടുപ്പെട്ടി കവലയില്‍ എത്തിയ ആദ്യത്തെ ലോറിയുടെ ക്ലെച്ച് തകരാറിലാവുകയും പിന്‍തുടര്‍ന്നെത്തിയ മറ്റൊരു ലോറി സ്റ്റാട്ടാക്കാന്‍ കഴിയാതെ വഴിയില്‍ കുടുങ്ങുകയായിരുന്നു.

ഇരുവാഹനങ്ങളും ഒരേസമയം പണിമുടക്കിയതോടെ മൂന്നാര്‍ ടൗണ്‍ വാഹനങ്ങല്‍കൊണ്ട് നിറഞ്ഞു. ഒരുവശത്ത് പൊലീസിന്റെ ഡിവൈഡറുകളും മറുവശത്ത് അശാസ്ത്രീയമായി നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങളും മൂലം സന്ദര്‍ശകരുടെ വാഹനങ്ങളടക്കം വഴിയില്‍ കുടുങ്ങി. കുരുക്കൊഴുവാക്കാനെത്തിയ പൊലീസും എന്തുചെയ്യണമെന്നറിയാതെ അല്പനേരം കുഴഞ്ഞു.

ഡിവൈഡറുകളുടെ ഒരുവശത്തുകൂടി ഇരുവശങ്ങളില്‍ നിന്ന് എത്തുന്ന വാഹനങ്ങള്‍ കടത്തിവിടാന്‍  ശ്രമിച്ചതോടെയാണ് പ്രശ്‌നപരിഹാരമായത്. ഒരുവാഹനത്തിന് മാത്രം കടന്നുപോകാന്‍ കഴിയത്തക്കവിധത്തിലാണ് പൊലീസ് മൂന്നാറില്‍ ഡിവൈഡറുകള്‍ സ്ഥാപിച്ചിരിക്കുന്നത്. ഇതിന് എതിര്‍വശത്തായി ഓട്ടോ, ജീപ്പുകള്‍ എന്നിവയ്ക്ക് സമാന്തര സര്‍വ്വീസ് നടത്തുവാന്‍ സ്റ്റാന്റുകള്‍ അനുവദിക്കുകയും ചെയ്തു.

പ്രതീക്ഷിക്കാതെ റോഡില്‍ വാഹനങ്ങള്‍ പണിമുടക്കിയാല്‍ ഇത്തരം വാഹനങ്ങളെ മറികടന്ന് പോകുന്നതിന് മറ്റ് സൗകര്യങ്ങളില്ലാത്തതാണ് മൂന്നാറില്‍ ഗതാഗത കുരുക്കിന് ഇടയാക്കുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. അവധിയായതോടെ മൂന്നാറിലേക്ക് സന്ദര്‍ശകരുടെ തിരക്ക് വര്‍ദ്ധിക്കുകയാണ്. ഗതാഗത കുരുക്കിന് കാരണമാകുന്ന പ്രശ്‌നങ്ങളില്‍ ബന്ധപ്പെട്ടവര്‍ അടിയന്തരമായ നടപടികള്‍ സ്വീകരിക്കണമെന്നാണ് ആവശ്യമുയര്‍ന്നിരിക്കുന്നത്. 

click me!