ആലുവയിൽ നിയന്ത്രണം വിട്ട ലോറി ബസ് സ്റ്റോപ്പിലേക്കും തൊട്ടടുത്ത കടയിലേക്കും ഇടിച്ചു കയറി അപകടം, 3 പേർക്ക് പരിക്കേറ്റു

Published : Mar 31, 2026, 06:39 PM IST
lorry accident

Synopsis

ഇവരെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ബസ് സ്റ്റോപ്പിൽ നിന്നവർക്കാണോ അതോ ബൈക്കിലിരുന്നവർക്ക് ആണോ പരിക്കേറ്റതെന്ന കാര്യത്തിൽ വ്യക്തതയില്ല.

കൊച്ചി: ആലുവയിൽ നിയന്ത്രണം വിട്ട ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി ബസ് സ്റ്റോപ്പും കടയും തകർത്ത് 3 പേർക്ക് പരിക്കേറ്റു. ഇന്ന് വൈകിട്ട് 4 മണിക്ക് ശേഷം ദേശീയ പാതയിലാണ് അപകടമുണ്ടായത്.ഇതരസംസ്ഥാനത്ത് നിന്നെത്തിയ ലോറിയാണ് നിയന്ത്രണം വിട്ട് അപകടത്തിൽ പെട്ടത്. ബസ്റ്റോപ്പും അതിന് തൊട്ടടുത്തുണ്ടായിരുന്ന കടയും തകർത്താണ് ലോറി പാഞ്ഞുകയറിയത്. ബസ് സ്റ്റോപ്പിന്റെ കോൺക്രീറ്റ് ലോറിയിലേക്ക് പതിച്ച് ലോറിക്ക് കേടുപാട് സംഭവിച്ചിട്ടുണ്ട്. പരിക്കേറ്റവരുടെ നില ​ഗുരുതരമല്ലെന്നാണ് നിലവിൽ ലഭ്യമാകുന്ന വിവരം. ഇവരെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ബസ് സ്റ്റോപ്പിൽ നിന്നവർക്കാണോ അതോ ബൈക്കിലിരുന്നവർക്ക് ആണോ പരിക്കേറ്റതെന്ന കാര്യത്തിൽ വ്യക്തതയില്ല.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നടുക്കടലിൽ എഞ്ചിൻ തകരാറിലായ ബോട്ട് കരയ്ക്കടിഞ്ഞു; 12 തൊഴിലാളികൾക്ക് അത്ഭുതരക്ഷ
കിണറ്റില്‍ വീണ മകന്‍; രക്ഷിക്കാനിറങ്ങി അച്ഛനും കുടുങ്ങി; ഒടുവിൽ ഇരുവർക്കും രക്ഷയായി അഗ്നിരക്ഷാസേന