കായംകുളത്തേക്ക് സവാളയുമായി വന്ന ചരക്ക് ലോറി മറിഞ്ഞു; ലോറിയിലുണ്ടായിരുന്ന ഉടമക്ക് കൊവിഡ്

Published : Aug 08, 2020, 11:31 AM IST
കായംകുളത്തേക്ക് സവാളയുമായി വന്ന ചരക്ക് ലോറി മറിഞ്ഞു; ലോറിയിലുണ്ടായിരുന്ന ഉടമക്ക് കൊവിഡ്

Synopsis

ദേശീയ പാതയില്‍ ഇന്ന് പുലർച്ചെ 2.30 ഓടെയാണ് അപകടം നടന്നത്. കർണാടകയിൽ നിന്ന് സവാള കയറ്റി കായംകുളം മാർക്കറ്റിലേക്ക് പോയ ലോറിയാണ് മറിഞ്ഞത്.  

അമ്പലപ്പുഴ: ആലപ്പുഴയില്‍ ദേശീയ പാതയിൽ ചരക്ക് ലോറിമറിഞ്ഞു. ലോറിയിലുണ്ടായിരുന്ന ഉടമക്ക് കൊവിഡ് സ്ഥിരീകരിച്ചു. വളഞ്ഞ വഴി എസ്.എൻ.കവലക്ക് വടക്ക് വശം ദേശീയ പാതയില്‍ ഇന്ന് പുലർച്ചെ 2.30 ഓടെയാണ് അപകടം നടന്നത്. കർണാടകയിൽ നിന്ന് സവാള കയറ്റി കായംകുളം മാർക്കറ്റിലേക്ക് പോയ ലോറിയാണ് മറിഞ്ഞത്.

ലോറിയിൽ ഉടമ സുനിൽ, ഡ്രൈവർ സുബ്രഹ്മണ്യം, ക്ലീനർ സുമേഷ് എന്നിവരുണ്ടായിരുന്നു. നിസാര പരിക്കേറ്റ സുനിലിനെ  മെഡിക്കൽ കോളേജാശുപത്രിയിലെത്തിച്ച് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിനു ശേഷം എസ്.എൻ.കവല റോഡിൽ നിന്ന് ഈ ഭാഗത്തു കൂടിയുള്ള ഗതാഗതം നിരോധിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തുന്നിയ വസ്ത്രം വാങ്ങാനെത്തി അയൽവാസി, എത്ര വിളിച്ചിട്ടും യുവതി വാതിൽ തുറന്നില്ല; വാതിൽ കുത്തിത്തുറന്നപ്പോൾ പൊള്ളലേറ്റ് മരിച്ച നിലയിൽ
സ്‌നേഹതീരം ബീച്ചില്‍ കുളിക്കുന്നതിനിടെ തിരയിൽപ്പെട്ട് മുങ്ങിത്താണ് 2 എന്‍ജിനിയറിങ് വിദ്യാര്‍ഥികൾ; രക്ഷകരായി ലൈഫ് ഗാര്‍ഡുകള്‍