മാന്നാറില്‍ 500 ഓളം വീടുകൾ വെള്ളപ്പൊക്ക ഭീഷണിയിൽ; നിരവധി വീടുകളിൽ വെള്ളം കയറി

By Web TeamFirst Published Aug 8, 2020, 8:09 AM IST
Highlights

കനത്ത മഴയില്‍ റോഡുകളും, തോടുകളും മുങ്ങി. പഞ്ചായത്ത് ഒന്നാം വാർഡിൽ വള്ളക്കാലിയിൽ ശക്ത്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീണ് വൈദ്യുതപോസ്റ്റുകൾ നിലംപതിച്ചു.

മാന്നാർ: ആലപ്പുഴയില്‍ മാന്നാറിന്‍റെ പടിഞ്ഞാറൻ മേഖലയിൽ നിരവധി വീടുകൾ വെള്ളപ്പൊക്ക ഭീഷണിയിൽ. മാന്നാർ ഗ്രാമപഞ്ചായത്തിന്റെ പടിഞ്ഞാറൻ മേഖലയിൽ പാവുക്കര, ഒന്ന്, രണ്ട്, മൂന്ന്, നാല് വാർഡുകളിൽ വൈദ്യൻ കോളനി, ഇടത്തെ കോളനി, പാവുക്കര പടിഞ്ഞാറ് മന്തറ കോളനി, അങ്കമാലി, ചെറ്റാ ളപറമ്പിൽ, കല്ലുപുരക്കൽ കോളനി എന്നിവിടങ്ങളിലായി 500 ഓളം വീടുകളിളാണ് വെള്ളപ്പെക്ക ഭീഷണി നേരിടുന്നത്. നിരവധി വീടുകളിൽ വെള്ളം കയറി തുടങ്ങി. 

കനത്ത മഴയില്‍ റോഡുകളും, തോടുകളും മുങ്ങി. പഞ്ചായത്ത് ഒന്നാം വാർഡിൽ വള്ളക്കാലിയിൽ ശക്ത്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീണ് വൈദ്യുതപോസ്റ്റുകൾ നിലംപതിച്ചു. വള്ളക്കാലി ചക്കിട്ട പാലത്തിനു സമീപം വൈദ്യുത ലൈനിനു മുകളിൽ മുള, ആഞ്ഞിലിമരങ്ങൾ വീണ് മൂന്ന് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞു വീണു. മാന്നാർ- പരുമല കോട്ടയ്ക്കൽ കടവിന്റെ വടക്കുഭാഗം വെള്ളം കയറി.

click me!