ആലപ്പുഴ: ലോറിയിടിച്ച് യു.പി. സ്വദേശികളായ രണ്ടു പേർ മരിച്ചു. ദേശീയ പാതയിൽ തോട്ടപ്പളളി കൊട്ടാരവളവിലായിരുന്നു അപകടം. ദേശീയ പാതാ നിർമാണത്തിനായെത്തിയ വിശാൽ, ദീപക് എന്നിവരാണ് മരിച്ചത്. റെഡി മിക്സ് കയറ്റിപ്പോയ ലോറിയാണ് നടന്നു പോയ യുവാക്കളെ ഇടിച്ചത്. എന്നാൽ അപകടത്തിന് ശേഷം ഇടിച്ച ലോറി നിർത്താതെ പോവുകയായിരുന്നു. ഇവർക്കൊപ്പമുണ്ടായിരുന്ന മുഹമ്മദ് എന്നയാൾ രക്ഷപ്പെടുകയും ചെയ്തു.
മലയാളി മെഡിക്കല്‍ വിദ്യാര്‍ത്ഥി ഒമാനില്‍ വാഹനാപകടത്തില്‍ മരിച്ചു
പ്രവാസി മലയാളി വിദ്യാര്‍ത്ഥി ഒമാനില്‍ മരിച്ചു. കണ്ണൂര്‍ കുടുക്കിമൊട്ട സ്വദേശി റാഹിദ് മുഹമ്മദ് റഫീഖ് (20) ആണ് മരിച്ചത്. ദുബൈയില്‍ നിന്നും കസബിലേക്ക് പോവുകയായിരുന്ന ഹെവി പിക്കപ്പ് വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞാണ് എംബിബിഎസ് വിദ്യാര്‍ത്ഥി മരിച്ചത്.
ഈജിപ്തില്‍ എംബിബിഎസിന് പഠിക്കുന്ന റാഹിദ്, ഒരാഴ്ച മുമ്പ് കസബില്‍ ജോലി ചെയ്യുന്ന പിതാവിന്റെ അടുത്ത് വന്നതായിരുന്നു. ഞായറാഴ്ച പുലര്‍ച്ചെയാണ് കസബില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെയുള്ള ഹറഫില്‍ വെച്ച് അപകടമുണ്ടായത്. പിതാവിന്റെ സഹോദരീപുത്രനൊപ്പം ഹെവി പിക്കപ്പ് വാഹനത്തില്‍ ദുബൈയില്‍ പോയി മടങ്ങി വരുന്നതിനിടെയാണ് അപകടമുണ്ടായത്. പിക്കപ്പ് വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. റോഡിലേക്ക് തെറിച്ച് വീണ റാഹിദ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മൃതദേഹം കസബ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പിതാവ് മുഹമ്മദ് റഫീഖ് കസബിലാണ്. മാതാവ് തസ്ലീമ. മൂന്ന് സഹോദരിമാരുണ്ട്.
https://www.youtube.com/watch?v=YeSU0O-vftU
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam