ബൈക്കിൽ ലോറി തട്ടി അപകടം; റോഡിൽ വീണ യുവാവിൻ്റെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി ദാരുണാന്ത്യം

Published : Jan 19, 2026, 10:35 PM IST
suresh death

Synopsis

മുണ്ടൂർ - തൂതപാതയിൽ തിരുവഴിയോട് ഏഴുമണിയോടെയായിരുന്നു അപകടം. ജോലി കഴിഞ്ഞ് വീട്ടിൽ പോകുന്നവഴിയാണ് അപകടമുണ്ടായത്. സുരേഷ് സഞ്ചരിച്ചിരുന്ന ബൈക്കിൽ ലോറി തട്ടുകയായിരുന്നു. നിലത്ത് വീണ സുരേഷിന്റെ ശരീരത്തിലൂടെ വാഹനത്തിന്റെ ടയർ കയറിയിറങ്ങുകയായിരുന്നു.

പാലക്കാട്: പാലക്കാട് സംസ്ഥാന പാതയിലുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. പാലക്കാട് ശ്രീകൃഷ്ണപുരം തിരുവാഴിയോട് പരാവൂർ അഞ്ചിലത്ത് സുരേഷാണ് (40)മരിച്ചത്. മുണ്ടൂർ - തൂതപാതയിൽ തിരുവഴിയോട് ഏഴുമണിയോടെയായിരുന്നു അപകടം. ജോലി കഴിഞ്ഞ് വീട്ടിൽ പോകുന്നവഴിയാണ് അപകടമുണ്ടായത്. സുരേഷ് സഞ്ചരിച്ചിരുന്ന ബൈക്കിൽ ലോറി തട്ടുകയായിരുന്നു. നിലത്ത് വീണ സുരേഷിന്റെ ശരീരത്തിലൂടെ വാഹനത്തിന്റെ ടയർ കയറിയിറങ്ങുകയായിരുന്നു. സുരേഷ് സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

തുടക്കം ഗൾഫിൽ നിന്ന് നാട്ടിൽ തിരിച്ചെത്തിയ ശേഷം, 2000 രൂപക്ക് വാങ്ങും, വിൽപ്പന 5000 ത്തിന്, ഉത്സവ പറമ്പിൽ ലഹരി മരുന്നുമായി പ്രതി പിടിയിൽ
ചിറ്റൂരിൽ കെ കൃഷ്ണൻ കുട്ടി മത്സരിക്കില്ല, ചെറുപ്പക്കാർക്ക് അവസരം, വി മുരുകദാസിനെ മത്സരിപ്പിക്കാൻ ധാരണ