
ചെന്നൈ: കേരളത്തിൽ നിന്നുള്ള മെഡിക്കൽ മാലിന്യവുമായി എത്തിയ ലോറി തമിഴ്നാട്ടിൽ പിടിയിൽ. പാലക്കാട് നിന്നുള്ള മാലിന്യവുമായി എത്തിയ ലോറിയാണ് തിരുപ്പൂരിൽ നാട്ടുകാർ തടഞ്ഞത്. പൊന്നുസാമി എന്നയാളുടെ ഗോഡൌണിലേക്കാണ് ലോറി എത്തിയത്. വിവരം അറിഞ്ഞ നാട്ടുകാർ സ്ഥലത്തെത്തി ലോറി തടയുകയായിരുന്നു. തുടർന്ന് ഇവർ പൊലീസിനെ വിളിച്ചുവരുത്തി ലോറി കൈമാറി. കേരളത്തിലേക്ക് ചരക്കുമായി പോയ ശേഷം തിരിച്ചുവരുമ്പോൾ മാലിന്യം കയറ്റുകയായിരുന്നു എന്നാണ് സൂചന. ലോറി ഉടമയ്ക്കെതിരെ അടക്കം നടപടി സ്വീകരിക്കുമന്ന് പൊലീസ് അറിയിച്ചു.