ഓട്ടോക്ക് പിന്നിൽ ഇൻസുലേറ്റ് ലോറി ഇടിച്ച് മൂന്ന് പേർക്ക് പരിക്ക്

Web Desk   | Asianet News
Published : Feb 05, 2020, 08:02 PM ISTUpdated : Feb 05, 2020, 08:07 PM IST
ഓട്ടോക്ക് പിന്നിൽ ഇൻസുലേറ്റ് ലോറി ഇടിച്ച് മൂന്ന് പേർക്ക് പരിക്ക്

Synopsis

ഓട്ടോക്ക് പിന്നിൽ ഇൻസുലേറ്റ് ലോറി ഇടിച്ചുണ്ടായ അപകടത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു.

അരൂർ: ഓട്ടോക്ക് പിന്നിൽ ഇൻസുലേറ്റ് ലോറി ഇടിച്ച് മൂന്ന് പേർക്ക് പരിക്ക്. എറണാകുളം നെല്ലിമറ്റം ചെറുപിള്ളിയിൽ രമേശൻ (39), ഭാര്യ ശശികല (37), മകൻ കാർത്തിക് (9) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ആദ്യം മരട് ലെയ്ക് ഷോർ ആശുപത്രിയിലും പിന്നീട് കളമശ്ശേരി മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.

എറണാകുളത്തു നിന്നും എരമല്ലൂരിലുള്ള സുഹൃത്തിന്റെ പുര താമസത്തിന് ഓട്ടോയിൽ പോകുമ്പോഴായിരുന്നു അപകടം . ചന്തിരൂരിലെ  സമുദ്രോൽപന്ന ശാലയിലേക്ക് ആന്ധ്രയിൽ നിന്ന് ചെമ്മീനുമായി എത്തിയ ലോറി ചെമ്മീൻ ഇറക്കി തിരിച്ച് ആന്ധ്രയിലേക്ക് മടങ്ങുന്നതിനായി കുമർത്തുപടി ക്ഷേത്രത്തിന് സമീപത്ത് എത്തിയപ്പോഴാണ് അപകടം ഉണ്ടായത്. അരൂർ പൊലീസ് സ്ഥലത്തെത്തി കേസെടുത്തു.

Read More: സ്കൂള്‍ ബസിൽ നിന്ന് തെറിച്ചുവീണ് വിദ്യാർഥി മരിച്ച സംഭവം: മിന്നൽ പരിശോധനയുമായി മോട്ടോർ വാഹന വകുപ്പ്

PREV
click me!

Recommended Stories

വഞ്ചിയൂരില്‍ ട്രാന്‍സ്‌ജെന്‍ഡര്‍മാരും ബിജെപി പ്രവര്‍ത്തകരും തമ്മിലെ സംഘര്‍ഷം; മൂന്ന് കേസെടുത്ത് പൊലീസ്
സിന്ധുവെന്ന് വിളിപ്പേര്, ആരുമറിയാതെ ഒറ്റമുറി വീട്ടിൽ വെച്ച് എല്ലാം തയ്യാറാക്കും, സ്കൂട്ടറിലെത്തിക്കും, സ്ഥലം ഉടമയ്ക്കും പങ്ക്, ചാരായവുമായി ഒരാൾ പിടിയിൽ