
ആലപ്പുഴ: നിയന്ത്രണം വിട്ട ലോറി കനാലിലേക്ക് മറിഞ്ഞു. ഇന്ന് (30.7.2018) ഉച്ചയ്ക്ക് 12 മണിയോടെ ആലപ്പുഴ സ്വകാര്യ ബസ് സ്റ്റാന്‍ഡിന് എതിര്‍വശത്തുള്ള കനാലിലേക്കാണ് ലോറി മറിഞ്ഞത്. മെറ്റലും കൊണ്ട് പോകുന്നതിനിടെയായിരുന്നു സംഭവം. അമിത വേഗതയാണ് അപകട കാരണമെന്നാണ് പ്രഥമിക സൂചന.
ഉച്ച സമയമായതിനാല്‍ കൂടുതല്‍ അപകടങ്ങള്‍ ഉണ്ടായില്ല. ലോറിയില്‍ ഡ്രൈവരെ കൂടാതെ ക്ലീനറും ഉണ്ടായിരുന്നു. ഇരുവരും പരിക്ക് കൂടാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവിലാണ് കനാലില്‍ നിന്നും ലോറി ഉയര്‍ത്താന്‍ കഴിഞ്ഞത്. മുമ്പും നിരവധി വാഹനങ്ങള്‍ ഇവിടെ അപകടത്തില്‍ പ്പെട്ടിട്ടുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam