ഇന്ന് രാവിലെ കണ്ടല്ലൂർ ഗ്രാമ പഞ്ചായത്ത് സത്യപ്രതിജ്ഞ വേദിക്ക് സമീപം ചടങ്ങിൽ പങ്കെടുത്ത് ആവേശത്തോടെ മുദ്രാവാക്യം വിളിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു
കായംകുളം: കണ്ടല്ലൂർ ഗ്രാമ പഞ്ചായത്തിൽ തെരഞ്ഞെടുത്ത അംഗങ്ങളുടെ സത്യപ്രതിജ്ഞ ചടങ്ങിനിടെ മുദ്രാവാക്യം മുഴക്കിയഎൽ.ഡി.എഫ് പ്രവർത്തകൻ കുഴഞ്ഞു വീണു മരിച്ചു. റിട്ട.പഞ്ചായത്ത് സെക്രട്ടറി കണ്ടല്ലൂർ പഞ്ചായത്ത് ആറാം വാർഡ് കൈതക്കാട്ടുശേരിൽ കിഴക്കതിൽ മനോഹരൻ പിള്ള (58) ആണ് മരിച്ചത്. ഇന്ന് രാവിലെ കണ്ടല്ലൂർ ഗ്രാമ പഞ്ചായത്ത് സത്യപ്രതിജ്ഞ വേദിക്ക് സമീപം ചടങ്ങിൽ പങ്കെടുത്ത് ആവേശത്തോടെ മുദ്രാവാക്യം വിളിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻതന്നെ കായംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സി.പി.എം പ്രവർത്തകനായിരുന്ന മനോഹരൻപിള്ള എസ്.എഫ്.ഐ ജില്ലാ ജോ. സെക്രട്ടറി, എസ്.എഫ്.ഐ കായംകുളം ഏരിയ പ്രസിഡന്റ, സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. വിവിധ പഞ്ചായത്തുകളിൽ പഞ്ചായത്ത് സെക്രട്ടറിയായി സേവനമനുഷ്ഠിച്ച ശേഷം സർവീസിൽ നിന്ന് വിരമിച്ചു. ഭാര്യ :ഷിജി.മക്കൾ :മനീഷ് മേനോൻ, ഗിരീഷ് മേനോൻ.


