
തൃശൂര്‍: പാലിയേക്കര ടോള്‍പ്ലാസയില്‍ ലോറിയുടമകളുടെ പ്രതിഷേധം. പ്രതിഷേധത്തെ തുടര്‍ന്ന് ടോള്‍ബൂത്ത് തുറന്ന് വാഹനങ്ങള്‍ കടത്തിവിട്ടു. പാലിയേക്കരയിലെ ടോള്‍പിരിവ് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ ലോറി ഓണേഴ്‌സ് അസോസിയേഷന്‍റെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ദേശീയപാതയില്‍ പ്രതിഷേധവുമായെത്തിയ ലോറിയുടമകള്‍ ടോള്‍ബൂത്തുകളില്‍ കയറി ബാരിക്കേഡുകള്‍ തുറന്ന് വാഹനങ്ങള്‍ കടത്തിവിടുകയായിരുന്നു.
വിഷു അവധിയെ തുടര്‍ന്ന് ടോള്‍പ്ലാസയില്‍ വലിയ വാഹനത്തിരക്കുള്ള സമയമായിരുന്നു പ്രതിഷേധം നടന്നത്. ടോള്‍പ്ലാസ അധികൃതര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പുതുക്കാട് പൊലീസ് സ്ഥലത്തെത്തി പ്രതിഷേധക്കാരെ ടോള്‍ബൂത്തുകളില്‍ നിന്ന് നീക്കുകയും രണ്ടുപേരെ സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും ചെയ്തു. രണ്ടുപേര്‍ ഓടിരക്ഷപ്പെട്ടു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം