ഒരാഴ്ചയായി പെരുവഴിയിലൊരു ലോറി, 3500 കിലോ ചുണ്ടയുടെ ലോഡ്; വനംവകുപ്പ് പിടിച്ചിട്ടത് പട്ടികവർഗ സൊസൈറ്റിയുടെ ലോഡ്

Published : Aug 11, 2023, 07:55 AM IST
ഒരാഴ്ചയായി പെരുവഴിയിലൊരു ലോറി, 3500 കിലോ ചുണ്ടയുടെ ലോഡ്; വനംവകുപ്പ് പിടിച്ചിട്ടത് പട്ടികവർഗ സൊസൈറ്റിയുടെ ലോഡ്

Synopsis

പുതിയ രീതി അനുസരിച്ചുള്ള പാസില്ലെന്നാണ് വനം വകുപ്പിന്‍റെ വിശദീകരണം. പുതിയ ക്രമീകരണം അറിയില്ലെന്ന് സൊസൈറ്റിയും വ്യക്തമാക്കി.

വയനാട്: വയനാട് ജില്ലയിൽ പട്ടിക വർഗ സൊസൈറ്റി കയറ്റി അയച്ച ചുണ്ട വനം വകുപ്പ് പിടിച്ചെടുത്തു. സുൽത്താൻ ബത്തേരിയിൽ നിന്ന് ലോഡുമായി വന്ന വാഹനമാണ് ലക്കിടിയിൽ തടഞ്ഞുവച്ചത്. മതിയായ രേഖകൾ ഇല്ലാത്തതുകൊണ്ടാണ് പാസ് നൽകാത്തത് എന്നാണ് വനം വകുപ്പ് വിശദീകരണം. പട്ടിക വർഗ സൊസൈറ്റിയോട് വനം വകുപ്പ് ക്രൂരത കാട്ടിയെന്നുള്ള വിമര്‍ശനമാണ് ഉയരുന്നത്. ചുണ്ട കയറ്റിവന്ന ലോറി തടഞ്ഞിടുകയായിരുന്നു. 

പുതിയ രീതി അനുസരിച്ചുള്ള പാസില്ലെന്നാണ് വനം വകുപ്പിന്‍റെ വിശദീകരണം. പുതിയ ക്രമീകരണം അറിയില്ലെന്ന് സൊസൈറ്റിയും വ്യക്തമാക്കി. ഒരാഴ്ചയായി ലോഡ് പെരുവഴിയിൽ കിടക്കുകയാണ്. ലോഡ് വിട്ടുകിട്ടാൻ നടപടി വേണം എന്നാവശ്യം ഉയര്‍ന്നിട്ടുണ്ട്. വനാവകാശ നിയമപ്രകാരം വനവിഭവങ്ങൾ ശേഖരിച്ച് പട്ടികവർഗ സൊസൈറ്റി വിൽപ്പന നടത്താറുണ്ട്. അങ്ങനെ ശേഖരിച്ച 3500 കിലോ ചുണ്ട കയറ്റിയ ലോറിയാണ് വനം വകുപ്പ് തടഞ്ഞു വച്ചത്.

വനംവകുപ്പ് ഫ്ലൈയിങ് സ്ക്വാഡ് നിർദേശത്തെ തുടർന്നാണ് ലക്കിടി വനം ചെക് പോസ്റ്റിൽ ലോഡ് പിടിച്ചിട്ടത്. വനാവകാശ അനുമതി പത്രമുള്ള ലോഡാണ് തടഞ്ഞത് വച്ചതെന്നാണ് സൊസാറ്റി ഭാരവാഹികൾ ആരോപിക്കുന്നത്. 2018 മുതൽ സൊസൈറ്റി ഇത്തരത്തിൽ ചരക്ക് വിൽക്കുന്നുണ്ട്. വനാവകാശ അനുമതി പത്രവും മുൻ സബ് കളക്ടറുടെ ഉത്തരവുമാണ് ചരക്ക് നീക്കത്തിനുളള രേഖ. എന്നാൽ പുതിയ ക്രമീകരണം വന്നു എന്നാണ് വനംവകുപ്പ് പറയുന്നത്.

ഇത് സംബന്ധിച്ച കൃത്യമായ അറിയിപ്പ് സൊസൈറ്റിക്ക് നൽകിയിരുന്നില്ല. നാലാം തീയതിയാണ് ചരക്ക് തടഞ്ഞത്. ഒന്നര ലക്ഷം രൂപയുടെ ചുണ്ടയാണ് വഴിയിലായത്. ലോഡ് നീക്കം വൈകുന്നതോടെ ഓരോ ദിവസവും ഏഴായിരും രൂപ ലോറി വാടകയും നൽകേണ്ട ഗതികേടിലാണ് സൊസൈറ്റി. ഇത് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നാണ് സൊസൈറ്റി പറയുന്നത്. ഇത്തവണ എങ്കിലും ലോഡ് വിട്ടു നൽകണം എന്ന് കേണപേക്ഷിക്കകുയാണ് സൊസൈറ്റി.

സിഗ്നലിൽ ബൈക്ക് നിർത്തി, കൈപോയത് പിന്നിലുള്ള ബാഗിലേക്ക്; ഡെലിവറിക്കുള്ള ഭക്ഷണം കഴിക്കുന്ന സൊമാറ്റോ ജീവനക്കാരൻ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

 

PREV
click me!

Recommended Stories

ക്ഷേത്ര കമ്മിറ്റി ഭാരവാഹിയായ ഡിവൈഎഫ്ഐ നേതാവും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ
വാങ്ങിയിട്ട് ഒരു വർഷം മാത്രം, പ്രവർത്തിക്കുന്നതിനിടെ വാഷിംഗ് മെഷീനിൽ പുക, അഗ്നിബാധ