കോഴിക്കോട് ഫുൾ ലോഡ് ലോറിയെ വലിഞ്ഞുമുറുക്കി ഇലക്ട്രിക് പോസ്റ്റിലെ കേബിൾ, മുന്നോട്ടെടുത്തതും പൊട്ടിവീണു!

Published : Feb 28, 2025, 06:09 PM IST
കോഴിക്കോട് ഫുൾ ലോഡ് ലോറിയെ വലിഞ്ഞുമുറുക്കി ഇലക്ട്രിക് പോസ്റ്റിലെ കേബിൾ, മുന്നോട്ടെടുത്തതും പൊട്ടിവീണു!

Synopsis

നിറയെ ലോഡുമായെത്തിയ ലോറിയില്‍ വൈദ്യുതി തൂണില്‍ ഉണ്ടായിരുന്ന കേബിളുകള്‍ ചുറ്റി വലിഞ്ഞുമുറുകുകയായിരുന്നു. സംഭവം അറിയാതെ ഡ്രൈവര്‍ ലോറി മുന്നോട്ടെടുത്തതോടെയാണ് പൊട്ടി വീണത്. 

കോഴിക്കോട്: എളേറ്റില്‍ വട്ടോളി -പാലങ്ങാട് റോഡില്‍ ഓടിക്കൊണ്ടിരിക്കുകയായിരുന്ന ലോറിക്ക് മുകളില്‍ ഇലക്ട്രിക് പോസ്റ്റ് ഒടിഞ്ഞ് വീണു. നിറയെ ലോഡുമായെത്തിയ ലോറിയില്‍ വൈദ്യുതി തൂണില്‍ ഉണ്ടായിരുന്ന കേബിളുകള്‍ ചുറ്റി വലിഞ്ഞുമുറുകുകയായിരുന്നു. സംഭവം അറിയാതെ ഡ്രൈവര്‍ ലോറി മുന്നോട്ടെടുത്തതോടെയാണ് പൊട്ടി വീണത്. 

എളേറ്റില്‍ വട്ടോളി-പാലങ്ങാട് റോഡിലെ പുറമ്പാളി വളവില്‍ ഇന്ന് രാവിലോടെയായിരുന്നു അപകടം. അപകടത്തെ തുടര്‍ന്ന് വൈദ്യുതി ലൈനുകള്‍ റോഡില്‍ പൊട്ടിവീണതിനാല്‍ ഏറേനേരം ഗതാഗതം തടസപ്പെട്ടു. 11 കെ.വി ലൈനടക്കം നശിച്ചതിനാല്‍ വൈദ്യുതി വിതരണം രാത്രിയോടെ മാത്രമേ പുനസ്ഥാപിക്കാന്‍ കഴിയുകയുള്ളൂവെന്ന് കെഎസ്ഇബി അധികൃതര്‍ അറിയിച്ചു.

ബസും കാറും കൂട്ടിയിടിച്ചു, അപകടത്തില്‍ മരിച്ച ഒരു വയസുകാരൻ്റെ അമ്മയും ചികിത്സയിലിരിക്കെ മരിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സ്വകാര്യ ആശുപത്രിയിൽ 10,000 രൂപ വരെ നിരക്ക്, ഇവിടെ മൂന്നിലൊന്ന്; മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ആദ്യ എംആര്‍ഐ സ്‌കാനിംഗ് യൂണിറ്റ്, ചെലവ് 10.10 കോടി
11 മുതൽ 43 സെന്‍റീമീറ്റർ വരെ പൊക്കം, വീട്ടുവളപ്പിൽ മറ്റ് ചെടികൾക്കിടയിൽ ഒളിപ്പിച്ച് വളർത്തിയത് ആറ് കഞ്ചാവ് ചെടികൾ; യുവാവ് അറസ്റ്റിൽ