
ചാരുംമൂട്: ഭാഗ്യം കൊണ്ടു വന്ന പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി ലോട്ടറി വില്‍പ്പനക്കാരന്‍. സമ്മാനം ലഭിച്ച ടിക്കറ്റ് തുകയായ 10,000 രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്. നൂറനാട് ഉളവുക്കാട് വനജാഭവനം ബാബുവാണ് തുക സംഭാവന ചെയ്തത്.
ലോക്ക്ഡൗണിന് തൊട്ടുമുമ്പ് ബാബു വില്‍പ്പന നടത്തിയ ഒരു ടിക്കറ്റിന് 5,000 രൂപയും 10 ടിക്കറ്റുകൾക്ക് 500 രൂപ വീതവും സമ്മാനം ലഭിച്ചിരുന്നു. സമ്മാനാർഹരായവർ ടിക്കറ്റ് ബാബുവിന് നൽകി. ഈ ടിക്കറ്റുകളുടെ സമ്മാനത്തുക ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ ബാബു തീരുമാനിക്കുകയായിരുന്നു. ഞായറാഴ്ച രാവിലെ ബാബുവിന്റെ വീട്ടിലെത്തി ആർ രാജേഷ് എംഎൽഎ ടിക്കറ്റുകൾ ഏറ്റുവാങ്ങി.
യുവതിയുടെയും കാമുകന്‍റെയും മൃതദേഹം കാട്ടിനുള്ളില്‍ മൃഗങ്ങള്‍ മാന്തിക്കീറിയ നിലയില്‍
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam