ലോട്ടറി ടിക്കറ്റിലെ അക്കങ്ങൾ തിരുത്തി തട്ടിപ്പ് നടത്തുന്ന സംഘങ്ങൾ വ്യാപകം

Published : Sep 27, 2018, 09:26 PM IST
ലോട്ടറി ടിക്കറ്റിലെ അക്കങ്ങൾ തിരുത്തി തട്ടിപ്പ് നടത്തുന്ന സംഘങ്ങൾ വ്യാപകം

Synopsis

കഴിഞ്ഞ ദിവസം കാക്കനാട്ട് കാരിയാടിൽ അനിമോളുടെ ലോട്ടറി ടിക്കറ്റ് വിൽക്കുന്ന കടയിലാണ് അവസാനമായി തട്ടിപ്പ് നടത്തിയത്. അപരിചിതനാായ ഒരാൾ ഇവിടെ എത്തി വിൻവിൻ ഭാഗ്യക്കുറിയുടെ 1000 രൂപ സമ്മാനമുള്ള രണ്ടു ടിക്കറ്റുകൾ നൽകി പൈസയും വാങ്ങി പോയി. പിന്നീട് ഏജൻസി മുഖേന  ബാർ കോഡ് പരിശോധിച്ചപ്പോഴാണ് വ്യാജ ടിക്കറ്റാണെന്ന് മനസിലായത്

കായംകുളം: ലോട്ടറി ടിക്കറ്റിലെ അക്കങ്ങൾ തിരുത്തി  തട്ടിപ്പ് നടത്തുന്ന സംഘങ്ങൾ വ്യാപകമാകുന്നു. ചെറിയ തുകകൾക്കുള്ള ടിക്കറ്റുകളിലെ അക്കങ്ങൾ തിരുത്തിയാണ് തട്ടിപ്പ് നടത്തുന്നത്. തിരുത്തിയ ടിക്കറ്റുകൾ ലോട്ടറി വിൽപനക്കാരെ ഏൽപിച്ച് പകരം രണ്ടോ മൂന്നോ ടിക്കറ്റ് വാങ്ങി ബാക്കി പണവും കൈക്കലാക്കി കടക്കുകയാണ് പതിവ്. 

കഴിഞ്ഞ ദിവസം കാക്കനാട്ട് കാരിയാടിൽ അനിമോളുടെ ലോട്ടറി ടിക്കറ്റ് വിൽക്കുന്ന കടയിലാണ് അവസാനമായി തട്ടിപ്പ് നടത്തിയത്. അപരിചിതനാായ ഒരാൾ ഇവിടെ എത്തി വിൻവിൻ ഭാഗ്യക്കുറിയുടെ 1000 രൂപ സമ്മാനമുള്ള രണ്ടു ടിക്കറ്റുകൾ നൽകി
പൈസയും വാങ്ങി പോയി. പിന്നീട് ഏജൻസി മുഖേന  ബാർ കോഡ് പരിശോധിച്ചപ്പോഴാണ് വ്യാജ ടിക്കറ്റാണെന്ന് മനസിലായത്.

അടിച്ച ടിക്കറ്റിന്റെ ഒരു നമ്പർ ഇതിൽ തിരുത്തിയതായാണ് കാണുന്നത്. തിരുത്തിയത് പെട്ടെന്ന് കണ്ടു പിടിക്കാൻ പറ്റാത്ത തരത്തിലാണ് നമ്പർ മാറ്റിയിരിക്കുന്നത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇത് ചെയ്യാൻ ബിഎസ്എൻഎൽ ഉദ്യോഗസ്ഥർ ഓട്ടോറിക്ഷയിൽ വരില്ലല്ലോ? നാട്ടുകാർ ഇടപെട്ടു; മുക്കത്ത് കേബിൾ മുറിച്ച് കടത്താനുള്ള ശ്രമം പാളി
വിമതന്‍റെ മുന്നിൽ മുട്ടുമടക്കി പാർട്ടി, ബെസ്റ്റ് ടൈം! ഇനി പഞ്ചായത്ത് ഭരിക്കും ജിതിൻ പല്ലാട്ട്; തിരുവമ്പാടിയിൽ കോൺഗ്രസിന് വലിയ ആശ്വാസം