കൊച്ചി മെട്രോയുടെ 555-ാം നമ്പർ പില്ലറിൽ 13 ദിവസമായി കുടുങ്ങിക്കിടക്കുന്ന 'സുഭാഷ്' എന്ന പൂച്ചയെ രക്ഷിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു. അനിമൽ റെസ്ക്യൂവർമാർ ക്രെയിൻ ഉപയോഗിച്ച് പൂച്ചയെ താഴെയിറക്കാൻ ശ്രമിക്കുകയാണ്.

കൊച്ചി: മെട്രോ പില്ലറിൽ കുടുങ്ങിയ പൂച്ചയെ താഴെ ഇറക്കുന്നതിനുള്ള രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. 555-ാം പില്ലറിലാണ് സുഭാഷ് എന്ന പൂച്ച കുടുങ്ങി കിടക്കുന്നത്. വല അടക്കമുള്ള സംവിധാനങ്ങളുമായി രണ്ട് അനിമൽ റെസ്ക്യൂവർമാർ ക്രെയിൻ ഉപയോഗിച്ച് മുകളിലേക്ക് കയറി പില്ലറിൽ നിന്നും സുഭാഷിനെ രക്ഷിക്കാനുള്ള ശ്രമത്തിലാണ്.

Add Asianetnews as a Preferred SourcegooglePreferred

കലൂർ ജവഹർ ലാൽ നെഹ്‌റു സ്റ്റേഡിയത്തിന് മുന്നിൽ കാണുന്ന പില്ലറിലാണ് പൂച്ച ഉള്ളത്. കഴിഞ്ഞ ദിവസം പൂച്ചയെ പില്ലറിൽ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്ന രീതിയിൽ ആണ് പൂച്ചയെ കണ്ടതെന്ന് സമീപത്തെ ഓട്ടോറിക്ഷ ഡ്രൈവർമാർ പറയുന്നു. എന്നാൽ ഇന്ന് ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല എന്നും അവർ കൂട്ടിച്ചേർത്തു. ഇവരാണ് പൂച്ചക്ക് സുഭാഷ് എന്ന് പേര് ഇട്ടതും.

സുഭാഷിന് എന്ത് പറ്റി എന്ന് അറിയാത്തതിന്റെ വിഷമത്തിലാണ് അവർ. കഴിഞ്ഞ ഒരു ആഴ്ചയോളമായി സുഭാഷ് പില്ലറിൽ ഉള്ളത് ഇവരുടെ ശ്രദ്ധയിലുണ്ട്. പൂച്ചയെ കുറിച്ച് മെട്രോ ജീവക്കാർ അന്വേഷിച്ചപ്പോഴാണ് ഓട്ടോറിക്ഷ ഡ്രൈവർമാരും പൂച്ചയെ ശ്രദ്ധിക്കുന്നത്. മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമയിലെ സുഭാഷിൽ നിന്നാണ് ഈ സുഭാഷിനും ഓട്ടോറിക്ഷ ഡ്രൈവർമാർ പേരിട്ടത്. വൈദ്യുതി പ്രവഹിക്കുന്ന മെട്രോ റെയിൽ പാളങ്ങൾ കടന്ന് പോകുന്നതാണ് കഴിഞ്ഞ ദിവസം എത്തിയ ഫയർ ഫോഴ്സ് ജീവനക്കാർക്ക് വെല്ലുവിളി ആയത്. 

സുഭാഷ് പൂച്ച എവിടെ..? മെട്രോ തൂണിൽ കുടുങ്ങിയ പൂച്ചയ്ക്കായി രക്ഷാപ്രവ‍ര്‍ത്തനം തുടരുന്നു | Kochi