കുറഞ്ഞ നിരക്കുകൾ, ആഘോഷിക്കാനുള്ള വൻ അവസരം ഒരുക്കി കെഎസ്ആർടിസി; അപ്പോ ട്രിപ്പിന് പോകാൻ എല്ലാവരും റെഡിയല്ലേ..!

Published : Jan 26, 2025, 08:16 PM IST
കുറഞ്ഞ നിരക്കുകൾ, ആഘോഷിക്കാനുള്ള വൻ അവസരം ഒരുക്കി കെഎസ്ആർടിസി; അപ്പോ ട്രിപ്പിന് പോകാൻ എല്ലാവരും റെഡിയല്ലേ..!

Synopsis

ഫെബ്രുവരി 12ന് രാത്രി 9 മണിക്ക് സൈലന്‍റ് വാലി യാത്ര ആരംഭിക്കും. വരിക്കാശ്ശേരി മന, ഭാരതപ്പുഴ, കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകം എന്നിവിടങ്ങളില്‍ ആദ്യ ദിവസവും സൈലന്‍റ് വാലി രണ്ടാം ദിവസവും ആകും സന്ദര്‍ശിക്കുക

പാലക്കാട്: സൈലന്‍റ് വാലി, കണ്ണൂര്‍, നെല്ലിയാമ്പതി, മൂന്നാര്‍, ദീര്‍ഘ ദൂര ഉല്ലാസ കേന്ദ്രങ്ങളും കപ്പല്‍ യാത്രകളും ഉള്‍പ്പെടുത്തി ഉല്ലാസയാത്രകളുമായി കെഎസ്ആര്‍ടിസി. ഫെബ്രുവരി ഒന്നിന് രാവിലെ 4.30 നു കന്യാകുമാരി യാത്രയോടെ ആരംഭിക്കുന്ന കലണ്ടറില്‍ 25 യാത്രകള്‍ ഉള്‍പ്പെടും. ഫെബ്രുവരി 2 വാഗമണ്‍ യാത്ര രാവിലെ അഞ്ചിന് ആരംഭിക്കും. 

1020 രൂപയാണ് നിരക്ക്. എട്ടിന് കപ്പല്‍ യാത്ര (4240), മൂന്നാര്‍(2380), ഇല്ലിക്കല്‍കല്ല് (820) യാത്രകളും ഒമ്പതിന് ലോകത്തിലെ ഏറ്റവും വലിയ അഗ്രോ തീം പാര്‍ക്കായ മംഗോ മെഡോസ് (1790), പൊന്മുടി ((770), യാത്രകളും ചാര്‍ട്ട് ചെയ്തിട്ടുണ്ട്. 12 നും 28 നും ഗവി യാത്രയും ഉണ്ടാകും. 1750 രൂപ ആണ് നിരക്ക്.

ഫെബ്രുവരി 12ന് രാത്രി 9 മണിക്ക് സൈലന്‍റ് വാലി യാത്ര ആരംഭിക്കും. വരിക്കാശ്ശേരി മന, ഭാരതപ്പുഴ, കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകം എന്നിവിടങ്ങളില്‍ ആദ്യ ദിവസവും സൈലന്‍റ് വാലി രണ്ടാം ദിവസവും ആകും സന്ദര്‍ശിക്കുക. ഫെബ്രുവരി 15ന് വാഗമണ്‍, റോസ്മല യാത്രകളും 16 നു പാണിയേലിപ്പോര്, പത്തനംതിട്ട ക്ഷേത്രങ്ങള്‍ എന്നീ ട്രിപ്പുകളും ഉണ്ടായിരിക്കും. പമ്പാ ഗണപതി ക്ഷേത്രം, നിലയ്ക്കല്‍, മലയാലപ്പുഴ, ശ്രീ വല്ലഭ ക്ഷേത്രം എന്നിവിടങ്ങളില്‍ സഞ്ചരിക്കുന്ന യാത്രയ്ക്ക് 850 രൂപയാണ് നിരക്ക്. 

ഫെബ്രുവരി 19 ഗുരുവായൂര്‍ തീര്‍ത്ഥാടനത്തിന് 1500 രൂപ ആണ് നിരക്ക്. പറവൂര്‍ ദക്ഷിണ മൂകാംബിക, കൊടുങ്ങല്ലൂര്‍, തൃപ്രയാര്‍, മമ്മിയൂര്‍ എന്നീ ക്ഷേത്രങ്ങളില്‍ ഈ യാത്രയില്‍ ഉള്‍പ്പെടും. ഫെബ്രുവരി 20 പാലക്കാട്- നെല്ലിയാമ്പതി യാത്രയില്‍ പാലക്കാട് കോട്ട, മലമ്പുഴ, തസ്രാക്ക്, കൊല്ലങ്കോട് ഗ്രാമം എന്നിവിടങ്ങള്‍ സന്ദര്‍ശിക്കും. ഫെബ്രുവരി 24 നു തയ്യാറാക്കിയിരിട്ടുള്ള കണ്ണൂര്‍ യാത്രയില്‍ അറക്കല്‍ മ്യൂസിയം, പെറ്റ് സ്റ്റേഷന്‍, സെന്‍റ് ആഞ്ചലോ ഫോര്‍ട്ട്, പയ്യാമ്പലം ബീച്ച്, പാലക്കയം തട്ട്, വയലപ്ര പാര്‍ക്ക്, പറശ്ശിനിക്കടവ് മുത്തപ്പ ക്ഷേത്രം എന്നിവ ഉള്‍പ്പെടും. അന്വേഷണങ്ങള്‍ക്ക് : 9747969768, 9995554409.

കൈ കഴുകാൻ ഭാര്യ പറഞ്ഞിട്ടും കേട്ടില്ല, കീടനാശിനി തളിച്ച ശേഷമെത്തി ഭക്ഷണം കഴിച്ചു; കർഷകന് ദാരുണാന്ത്യം

'പുതിയ വൈറൽ പകർച്ചവ്യാധികൾ കൂടുതലും മൃഗങ്ങളിൽ നിന്നും പകരുന്നത്, ആരോഗ്യപ്രശ്നങ്ങൾ'; മുന്നറിയിപ്പ് നൽകി വിദഗ്ധ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

തേക്കിന് ലഭിച്ചത് പൊന്നും വില.. കേട്ടാല്‍ രണ്ടു തേക്കുവച്ചാല്‍ മതിയായിരുന്നുവെന്ന് തോന്നിപ്പോവും, ലേലത്തിൽ പിടിച്ചത് ​ഗുജറാത്തി സ്ഥാപനം
വീട് കൊല്ലത്ത്, അച്ഛനും മകനും വാടകക്ക് തിരുവനന്തപുരത്ത് താമസിച്ച് ഹോൾസെയിൽ ഇടപാട്; നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി പിടിയിൽ