സർവം തട്ടിപ്പ് മയം! മാളിലെ ലക്കി ഡ്രോയിൽ പങ്കെടുത്തു, വിജയിച്ചെന്ന് വിളി വന്നു; ഡോക്ടര്‍ക്ക് നഷ്ടം 85000 രൂപ

Published : Feb 17, 2025, 12:13 PM IST
സർവം തട്ടിപ്പ് മയം! മാളിലെ ലക്കി ഡ്രോയിൽ പങ്കെടുത്തു, വിജയിച്ചെന്ന് വിളി വന്നു; ഡോക്ടര്‍ക്ക് നഷ്ടം 85000 രൂപ

Synopsis

തലസ്ഥാനത്ത് വിദേശ ടൂർപാക്കേജിന്റെ പേരിൽ തട്ടിപ്പ്. ദുബായ്, ലണ്ടൻ തുടങ്ങിയ വിദേശ രാജ്യങ്ങളിലേക്ക് യാത്ര വാഗ്ദാനം ചെയ്ത് 85000 രൂപ തട്ടിയെടുത്തെന്ന പരാതിയിൽ വഞ്ചിയൂർ പൊലീസ് കേസെടുത്തു.

തിരുവനന്തപുരം: തലസ്ഥാനത്ത് വിദേശ ടൂർപാക്കേജിന്റെ പേരിൽ തട്ടിപ്പ്. ദുബായ്, ലണ്ടൻ തുടങ്ങിയ വിദേശ രാജ്യങ്ങളിലേക്ക് യാത്ര വാഗ്ദാനം ചെയ്ത് 85000 രൂപ തട്ടിയെടുത്തെന്ന പരാതിയിൽ വഞ്ചിയൂർ പൊലീസ് കേസെടുത്തു. ചെട്ടിക്കുളങ്ങരയിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിനെതിരെയാണ് കേസ്. നന്തൻകോട് സ്വദേശി ഡോ. ജിതു ഗോഡ്വിനാണ് പരാതിക്കാരൻ. ഒട്ടേറെപ്പേർ തട്ടിപ്പിനിരയായതായി വഞ്ചിയൂർ പൊലീസ് പറയുന്നു.

15 ദിവസത്തേക്ക് കുടുംബസമേതം യാത്രയൊരുക്കുന്നുവെന്ന് വാഗ്ദാനം നൽകിയാണ് പരാതിക്കാരനിൽ നിന്ന് പണം വാങ്ങിയത്. യാത്രയ്ക്ക് സംവിധാനമൊരുക്കിയില്ലെന്ന് മാത്രമല്ല, ചോദ്യം ചെയ്തപ്പോൾ ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന് പരാതിയിൽ പറയുന്നു. നഗരത്തിലെ മാളുകളിൽ ഇവർ നൽകുന്ന കൂപ്പണുകളിലൂടെ ആളുകളുടെ ഫോൺ നമ്പരുകൾ കൈക്കലാക്കിയാണ് തട്ടിപ്പ് നടത്തുന്നത്. ലക്കി ഡ്രോയിൽ വിജയികളായെന്നും 15 മുതൽ 30 ദിവസം വരെ ടൂർ കാലാവധിയിൽ വിവിധ പഞ്ചനക്ഷത്ര ഹോട്ടലുകളിലാണ് താമസമെന്ന് വിശ്വസിപ്പിച്ചാണ് ഒന്നര ലക്ഷം വരെ ഇവർ കൈക്കലാക്കുന്നത്. ചെലവിനെ അപേക്ഷിച്ച് തുഛമായ തുക ആയതിനാൽ ആളുകൾ വിശ്വസിക്കും. പോകേണ്ട ദിവസമാകുമ്പോൾ ഫോൺ എടുക്കാതിരിക്കുകയും പിന്നീട് വിളിക്കുന്നവരെ ഭീഷണിപ്പെടുത്തുകയും ചെയ്യും. ഇതര സംസ്ഥാനക്കാരെ വച്ച് മലയാളികൾ നടത്തുന്ന സ്ഥാപനത്തിൻ്റെ വിവരങ്ങൾ അന്വേഷിച്ച് തുടർ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

ബാറിന് മുന്നിൽ വച്ച് യുവാവിന് നേരെ ആക്രമണം, ഹോക്കി സ്റ്റിക്ക് ഉപയോഗിച്ച് തല അടിച്ചുതകർത്തു, ദൃശ്യങ്ങൾ പുറത്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...

PREV
click me!

Recommended Stories

പാലക്കാട് നിന്ന് തട്ടിക്കൊണ്ട് പോയ വ്യവസായിയെ കണ്ടെത്തി പൊലീസ്, പ്രതികൾ ഉറങ്ങുമ്പോൾ വീട്ടിൽ നിന്ന് ഇറങ്ങിയോടി പൊലീസിനെ വിളിച്ചത് രക്ഷയായി
ടയർ പഞ്ചറായി വഴിയിൽ കുടുങ്ങിയ ലോറിക്ക് പിന്നിൽ ബൈക്കിടിച്ചുകയറി, യുവാവിന് ദാരുണാന്ത്യം