
തിരുവനന്തപുരം: നെയ്യാറ്റിൻകര വെൺപകലിൽ കരയുമ്പോൾ കണ്ണുകൾ പുറത്തേക്ക് തളളുന്ന രോഗത്തോട് മല്ലിടുന്ന ഒരുവയസ്സുകാരി അദ്വൈതക്ക് ചികിത്സാ സഹായവുമായി ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫ് അലി. ശസ്ത്രക്രിയക്കായി പത്തുലക്ഷം രൂപ കുഞ്ഞിന്റെ കുടുംബത്തിന് കൈമാറി. കുഞ്ഞിന്റെ രോഗാവസ്ഥയും ശസ്ത്രക്രിയക്ക് വേണ്ട ഭാരിച്ച പണം കണ്ടെത്താനാകാത്ത കുടുംബത്തിന്റെ സാഹചര്യവും വാർത്തകളിലൂടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് യൂസഫ് അലിയുടെ ഇടപെടൽ.
എം എ യൂസഫ് അലിക്ക് വേണ്ടി ലുലു ഗ്രൂപ്പ് ഡയറക്ടർ ജോയ് ഷഡാനന്ദൻ, കുഞ്ഞിന്റെ വീട്ടിലെത്തി മാതാപിതാക്കൾക്ക് പത്തുലക്ഷം രൂപയുടെ ചെക്ക് കൈമാറി. പബ്ലിക് റിലേഷൻസ് മാനേജർ സൂരജ് അനന്തകൃഷ്ണൻ, മീഡിയ കോർഡിനേറ്റർ എം അൽ അമീൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam