ചാലക്കുടിയിൽ കുഞ്ഞിന്റെ കൈ ഇഡ്ഡലി തട്ടിൽ കുടുങ്ങി; ഒരു മണിക്കൂർ നീണ്ട പരിശ്രമം, പരിക്കേൽക്കാതെ കൈ പുറത്തെടുത്തത് ഫയർഫോഴ്സ്

Published : Oct 20, 2025, 03:13 PM IST
hand stuck idly tray

Synopsis

ഇന്നലെ രാത്രിയാണ് സംഭവം. ഉടൻ തന്നെ ഫയർഫോഴ്സിൽ വിവരമറിയിക്കുകയായിരുന്നു. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ പിഒ വർഗ്ഗീസിന്റെ നേതൃത്വത്തിലുള്ള സംഘം വീട്ടിലെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.

തൃശൂർ: ചാലക്കുടിയിൽ കുഞ്ഞിന്റെ കൈ ഇഡ്ഡലി തട്ടിൽ കുടുങ്ങി. ഒന്നര വയസുള്ള കുഞ്ഞിന്റെ കൈ ആണ് ഇഡ്ഡലി തട്ടിന്റെ ഉള്ളിൽ കുടുങ്ങിയത്. ചാലക്കുടി കുണ്ടു കുഴി പാടത്ത് ബിനീഷിൻ്റെ മകളുടെ കയ്യാണ് തട്ടിൽ കുടുങ്ങിയത്. ഇന്നലെ രാത്രിയാണ് സംഭവം. ഉടൻ തന്നെ ഫയർഫോഴ്സിൽ വിവരമറിയിക്കുകയായിരുന്നു. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ പിഒ വർഗ്ഗീസിന്റെ നേതൃത്വത്തിലുള്ള സംഘം വീട്ടിലെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. 1 മണിക്കൂർ നേരത്തെ എല്ലാ സേന അംഗങ്ങയുടെയും കഠിന പരിശ്രമത്തിനൊടുവിലാണ് ഇഡ്ഡലി തട്ടു മുറിച്ചു മാറ്റി കൈ സ്വതന്ത്രമാക്കിയത്. ഭാ​ഗ്യവശാൽ കയ്യിന് പരിക്കേറ്റിട്ടില്ല.

 

PREV
Read more Articles on
click me!

Recommended Stories

മകളെ കാണാൻ വീട്ടിലെത്തിയ കുട്ടിയോട് അതിക്രമം, പ്രതിക്ക് 5 വർഷം തടവ് ശിക്ഷ
ഡ്രൈ ഡേ കണക്കാക്കി ബ്ലാക്ക് വിൽപ്പന, രഹസ്യ അറയിൽ സ്റ്റോക്ക് ചെയ്ത 'ജവാൻ ' ഉൾപ്പടെ എക്സൈസ് പിടികൂടി