
മടപ്പള്ളി ഗവണ്മെന്റ് കോളേജിൽ കഴിഞ്ഞ വർഷത്തെ മികച്ച ഗണിത ശാസ്ത്ര ബിരുദ വിദ്യാർഥിയും കോഴിക്കോട് സർവകലാശാല ബി.എസ്.സി മാത്‍സ് ഏഴാം റാങ്ക് ജേതാവുമായ ജ്യോതിഷിന്. പൂർവ വിദ്യാർത്ഥി സംഘടന 'ഓർമ'യുടെ ആഭിമുഖ്യത്തിൽ സ്റ്റേറ്റ് ബാങ്ക് മാനേജർ കെ. പി. പ്രമോദ് കുമാറിന്റെ സ്മരണക്കായുള്ള ആദരവ് ചരമ ദിനമായ ഓഗസ്റ്റ് നാലിന് മടപ്പള്ളിയിൽ നടക്കും.
കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് നടക്കുന്ന ചടങ്ങിൽ യു.എല്‍.സി.സി.എസ് ചെയർമാൻ പാലേരി രമേശൻ ക്യാഷ് അവാർഡും പ്രശംസാ പത്രവും മൊമെന്റോയും അവാർഡ് ജേതാവിന് നൽകും. ചടങ്ങിൽ പ്രശസ്ത ചരിത്രകാരൻ പി. ഹരീന്ദ്രനാഥ് മുഖ്യ പ്രഭാഷണം നടത്തും. കോളേജ് പ്രിൻസിപ്പൽ ഉദയകുമാർ, ഗണിത ശാസ്ത്ര വിഭാഗം മേധാവി സഞ്ജയ് , പ്രമോദ് കുമാറിന്റെ കുടുംബാംഗങ്ങള്‍, ഓര്‍മയുടെ പ്രതിനിധികള്‍ എന്നിവര്‍ ചടങ്ങിൽ സംബന്ധിക്കും. പരിപാടിയോടനുബന്ധിച്ചുള്ള ഓൺലൈൻ മീറ്റിംഗിൽ ചെറുകഥാകൃത്ത് വി. ആർ. സുധീഷ്, പ്രമോദിന്റെ ക്ലാസ് മേറ്റ്‌സ്, ഓർമയുടെ വിദേശ, സ്വദേശ പ്രതിനിധികളും പങ്കെടുക്കുമെന്ന് അനുസ്മരണ സമിതി അംഗങ്ങള്‍ അറിയിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam