കവി മാധവന്‍ അയ്യപ്പത്ത് അന്തരിച്ചു

Web Desk   | Asianet News
Published : Dec 26, 2021, 06:59 AM IST
കവി മാധവന്‍ അയ്യപ്പത്ത് അന്തരിച്ചു

Synopsis

കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, ആശാന്‍ പ്രൈസ് എന്നിവ അടക്കം നിരവധി പുരസ്കാരങ്ങള്‍ ഇദ്ദേഹം നേടിയിട്ടുണ്ട്. 

തൃശ്ശൂര്‍: കവി മാധവന്‍ അയ്യപ്പത്ത് അന്തരിച്ചു. 87 വയസായിരുന്നു. ശനിയാഴ്ച രാത്രിയോടെയാണ് മരണം സംഭവിച്ചത്. കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, ആശാന്‍ പ്രൈസ് എന്നിവ അടക്കം നിരവധി പുരസ്കാരങ്ങള്‍ ഇദ്ദേഹം നേടിയിട്ടുണ്ട്. 

ജീവചരിത്രക്കുറിപ്പുകള്‍, കിളിമൊഴികള്‍ (കവിതാസമാഹാരം), ശ്രീ നാരായണ ഗുരു (ഇംഗ്ലീഷ്), ധര്‍മ്മപദം (തര്‍ജ്ജമ), മണിയറയില്‍, മണിയറയിലേക്ക് തുടങ്ങിയവയാണ് പ്രധാന കൃതികള്‍. 

1934 ഏപ്രില്‍ 24-നാണ് മാധവന്‍ അയ്യപ്പത്തിന്റെ ജനനം.തൃശ്ശൂര്‍ ജില്ലയില്‍ കുന്നംകുളത്തിനടുത്ത് ചൊവ്വന്നൂരില്‍ അയ്യപ്പത്ത് ലക്ഷ്മിക്കുട്ടിയമ്മയും പെരിങ്ങോട്ട് കരുമത്തില്‍ രാമുണ്ണി നായരുമാണ് മാതാപിതാക്കള്‍. മദ്രാസ് സര്‍വകലാശാലയില്‍നിന്ന് ഇക്കണോമിക്സില്‍ ബി.എയും ഇംഗ്ലീഷ് സാഹിത്യത്തില്‍ എം.എയും നേടി. 1992 വരെ കേന്ദ്ര സര്‍ക്കാര്‍ സര്‍വീസില്‍ സേവനമനുഷ്ഠിച്ചു.ഭാര്യ: ടി.സി. രമാദേവി. മക്കള്‍: ഡോ. സഞ്ജയ് ടി. മേനോന്‍, മഞ്ജിമ ബബ്ലു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വല തകർത്ത് കടൽ മാക്രിയും പാറകളും, ചാകരക്കാലത്ത് തീരത്ത് കണ്ണീര്‍ത്തിര
ജെസിബിയിൽ ബൈക്കിടിച്ച് ചികിത്സയിലായിരുന്ന മകൻ മരിച്ചു, മണിക്കൂറുകൾക്കുള്ളിൽ അച്ഛനും മരണപ്പെട്ടു