മഞ്ചേശ്വരത്ത് വിദ്യാർഥിനിക്കെതിരെ അതിക്രമം, പെൺകുട്ടിയെ എടുത്തെറിഞ്ഞു; 'സൈക്കോ' അബൂബക്കർ പിടിയിൽ

Published : Nov 17, 2022, 01:03 PM ISTUpdated : Nov 17, 2022, 01:07 PM IST
മഞ്ചേശ്വരത്ത് വിദ്യാർഥിനിക്കെതിരെ അതിക്രമം, പെൺകുട്ടിയെ എടുത്തെറിഞ്ഞു; 'സൈക്കോ' അബൂബക്കർ പിടിയിൽ

Synopsis

ഒമ്പത് വയസുകാരിയെ പ്രദേശവാസി എടുത്തെറിയുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. 

കാസർകോട് : മഞ്ചേശ്വരം ഉദ്യാവറിൽ വിദ്യാർഥിനിക്കെതിരെ അതിക്രമം. മദ്രസയിലേക്ക് പോകുകയായിരുന്ന ഒമ്പത് വയസുകാരിയെ പ്രദേശവാസി എടുത്തെറിയുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. കുഞ്ചത്തൂർ സ്വദേശി അബൂബക്കർ സിദ്ദിഖ് എന്നയാളാണ് റോഡിൽ നിൽക്കുകയായിരുന്ന ഒൻപത് വയസുകാരിയായ പെൺകുട്ടിയെ എടുത്തെറിഞ്ഞത്. ഉദ്യാവര  ജമാഅത്ത് പള്ളിക്ക് സമീപത്ത് വെച്ചായിരുന്നു സംഭവം.

റോഡിൽ  നിൽക്കുകയായിരുന്ന പെൺകുട്ടിയുടെ അടുത്തേക്കെത്തിയ അബൂബക്കർ സിദ്ദിഖ്, യാതൊരു പ്രകോപനവും കൂടാതെ കുട്ടിയെ എടുത്തെറിയുകയായിരുന്നുവെന്നാണ് ദൃശ്യങ്ങളിൽ നിന്നും വ്യക്തമാകുന്നത്. മറ്റ് കുട്ടികൾ നോക്കി നിൽക്കെയായിരുന്നു സംഭവം. 'സൈക്കോ' എന്ന ഇരട്ട പേരിൽ അറിയപ്പെടുന്ന അബൂബക്കർ സിദീഖ്, നേരത്തെയും വിദ്യാർത്ഥികൾക്കെതിരെ ആക്രമണം നടത്തിയിരുന്നുവെന്നാണ് വിവരം. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുട്ടി ആശുപത്രിയിൽ ചികിൽസയിലാണ്. 

 

PREV
click me!

Recommended Stories

കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്
പ്രചരണത്തിനിടെ സ്ഥാനാർത്ഥി വാഹനാപകടത്തിൽ മരിച്ചു, വിഴിഞ്ഞം വാർഡിൽ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു