വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് മൊബൈലിൽ ദൃശ്യം പകര്‍ത്തി, പ്രചരിപ്പിക്കുമെന്ന് ഭീഷണി, മദ്രസ അധ്യാപകൻ അറസ്റ്റിൽ

Published : Jul 14, 2024, 09:21 PM IST
വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് മൊബൈലിൽ ദൃശ്യം പകര്‍ത്തി, പ്രചരിപ്പിക്കുമെന്ന് ഭീഷണി, മദ്രസ അധ്യാപകൻ അറസ്റ്റിൽ

Synopsis

അഴീക്കോട് മേനോൻ ബസാർ വിളക്കുപറമ്പിൽ 24 വയസുള്ള സമീറിനെയാണ് കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തത്.  

തൃശൂര്‍: കൊടുങ്ങല്ലൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച്  ലൈംഗികമായി പീഡിപ്പിച്ച കേസിൽ മദ്രസ അധ്യാപകനെ  പോക്സോ നിയമ പ്രകാരം അറസ്റ്റ് ചെയ്തു. അഴീക്കോട് മേനോൻ ബസാർ വിളക്കുപറമ്പിൽ 24 വയസുള്ള സമീറിനെയാണ് കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തത്.  

മദ്രസ വിദ്യാർത്ഥിനിയായ  പെൺകുട്ടിയോട് പ്രണയം നടിച്ച് ഇയാൾ  പലപ്പോഴായി  ലൈംഗികമായി പീഡിപ്പിക്കുകയും, ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയത്  പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു എന്നാണ് കേസ്. പെൺകുട്ടിയുടെ പരാതിയെ തുടർന്നുള്ള  അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലായത്. സബ്ബ് ഇൻസ്പെക്ടർ കെ. സാലിം, ഗ്രേഡ് എഎസ്ഐ മിനി, സിപിഒ മാരായ ഗിരീഷ്, വിഷ്ണു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ദുർമരണങ്ങൾക്ക് പൂജ ചെയ്യണമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് വീട്ടിലെത്തി പീഡനം; 36കാരന് എട്ട് വർഷം കഠിന തടവ്

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഐടിസിയുടെ വ്യാജ ലേബൽ, എത്തിച്ചത് കംബോഡിയയിൽ നിന്ന്; കൊല്ലത്ത് 145 പാക്കറ്റ് വ്യാജ സിഗരറ്റുമായി രണ്ട് പേർ അറസ്റ്റിൽ
കോവളത്ത് വീണ്ടും കടലാമ ചത്ത് തീരത്തടിഞ്ഞു, ഒപ്പം ചെറുമത്സ്യവും ഞണ്ടുകളും, ഒരാഴ്ചക്കിടെ രണ്ടാം തവണ