കോഴിക്കോട്ട് പള്ളിയുടെ മുകളിൽ നിന്ന് വീണ് മദ്രസ അധ്യാപകൻ മരിച്ചു 

Published : Sep 06, 2023, 12:03 AM IST
കോഴിക്കോട്ട് പള്ളിയുടെ മുകളിൽ നിന്ന് വീണ് മദ്രസ അധ്യാപകൻ മരിച്ചു 

Synopsis

കോഴിക്കോട്ട് പള്ളിയുടെ മുകളിൽ നിന്ന് വീണ് മദ്രസ അധ്യാപകൻ മരിച്ചു 

കോഴിക്കോട്: നഗരത്തിലെ മുച്ചുന്തി പള്ളിയുടെ മുകളിൽ നിന്ന് താഴേക്ക് വീണ് മദ്രസാധ്യാപകൻ മരിച്ചു. മലപ്പുറം വെസ്റ്റ് വെണ്ണക്കോട് സ്വദേശി കൊളത്തോട്ടിൽ അബ്ദുൽ മജീദ് മുസ്‌ലിയാർ (54) ആണ് മരിച്ചത്. ഇന്ന് ളുഹർ നിസ്‌കാര ശേഷം പള്ളിയുടെ മുകളിലേക്ക് കയറിയതായിരുന്നു. പിന്നീട് താഴെ വീണ് കിടക്കുന്നത് കണ്ട നാട്ടുകാർ ഉടൻ തന്നെ ബീച്ച് ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ബീച്ച് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Read more: അധ്യാപകര്‍ ശകാരിച്ചു; പത്താം ക്ലാസ് വിദ്യാര്‍ത്ഥി സ്കൂളിന്‍റെ ടെറസില്‍ നിന്ന് ചാടി ജീവനൊടുക്കി

അതേസമയം, ഇടുക്കിയില്‍ കഴിഞ്ഞ ദിവസം ആംബുലന്‍സ് തോട്ടിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചിരുന്നു. രാജാക്കാട് കുളത്രക്കുഴിയിലായിരുന്നു സംഭവം. വട്ടപ്പാറ ചെമ്പുഴയിൽ അന്നമ്മ പത്രോസ് (80) ആണ് മരിച്ചത്.  കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന അന്നമ്മയെ ഡിസ്ചാർജ് ചെയ്തതിനെ തുടർന്ന് ആംബുലൻസിൽ സേനാപതി വട്ടപ്പാറയിലുള്ള വീട്ടിലേക്ക് വരുന്ന വഴിയിലാണ് അപകടം സംഭവിച്ചത്. 

പുലർച്ചെ 4.30 ഓടെ കുളത്രക്കുഴിയിൽ നിന്നും കയറ്റം കയറി വരുമ്പോഴുള്ള വളവിൽ നിന്നും വാഹനം നിയന്ത്രണം വിട്ട് സമീപത്തെ  തോട്ടിലേയ്ക്ക്  മറിയുകയായിരുന്നു. അന്നമ്മയെ ഉടൻ തന്നെ രാജാക്കാട്ടെ സ്വകാര്യ ആശുപത്രിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

PREV
click me!

Recommended Stories

കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്
പ്രചരണത്തിനിടെ സ്ഥാനാർത്ഥി വാഹനാപകടത്തിൽ മരിച്ചു, വിഴിഞ്ഞം വാർഡിൽ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു