പോക്സോ പീഡന കേസ്: മദ്രസ അധ്യാപകന് 26 വർഷം കഠിന തടവ് ശിക്ഷ

Published : Dec 21, 2022, 03:58 PM IST
പോക്സോ പീഡന കേസ്: മദ്രസ അധ്യാപകന് 26 വർഷം കഠിന തടവ് ശിക്ഷ

Synopsis

മദ്രസയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന മറ്റൊരാളെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ ഇയാൾക്കെതിരെ തെളിവില്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടു

കണ്ണൂർ: പോക്സോ പീഡന പരാതിയിൽ കുറ്റവാളിയെന്ന് വ്യക്തമായതിന് പിന്നാലെ മദ്രസ അധ്യാപകന് കനത്ത ശിക്ഷ വിധിച്ചു. കണ്ണൂർ ജില്ലാ പോക്സോ കോടതിയാണ് ആലക്കോട് ഉദയഗിരി സ്വദേശിയായ മുഹമ്മദ് റാഫിയെ 26 വർഷം കഠിന തടവിന് ശിക്ഷിച്ചത്. 11കാരിയായ പെൺകുട്ടിയെയാണ് ഇയാൾ ഏറെക്കാലം പീഡിപ്പിച്ചത്. 2017 ഒക്ടോബർ മാസം മുതലാണ് കുട്ടി പീഡിപ്പിക്കപ്പെട്ടത്. പ്രതി അധ്യാപകനായിരുന്ന മദ്രസയിലെ വിദ്യാർത്ഥിയായിരുന്നു കുട്ടി. വിവരമറിഞ്ഞിട്ടും പുറത്ത് പറയാതിരുന്ന കുറ്റം ചുമത്തി മദ്രസയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന മറ്റൊരാളെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ ഇയാൾക്കെതിരെ തെളിവില്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടു. തളിപ്പറമ്പിലെ പോക്സോ ജില്ലാ കോടതിയാണ് ശിക്ഷ വിധിച്ചത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വർക്ക് ഷോപ്പിൽ സ്‌കൂട്ടറിൻ്റെ തകരാർ പരിഹരിക്കാൻ ശ്രമിക്കുന്നതിനിടെ തീപ്പൊരി; ലീക്കായ പെട്രോളിന് തീപിടിച്ചു; അഗ്നിരക്ഷാ സേനയെത്തി അണച്ചു
മൃതസഞ്ജീവനി തുണയായി, ശബരിമലയിൽ മരിച്ച ജയിൽ ഉദ്യോഗസ്ഥന്റെ കൈകളുമായി 23 വയസുകാരൻ ജീവിതത്തിലേക്ക്