
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയുടെ വിഴിഞ്ഞം സോണിലെ മാലിന്യങ്ങൾക്ക് ഇടയിൽ രാഷ്ട്ര പിതാവിന്‍റെ ചിത്രം. തിരുവനന്തപുരം നഗരസഭയുടെ വിഴിഞ്ഞം സോണൽ ഓഫീസിന്‍റെ സമീപത്തുള്ള അംഗൻവാടിയിയുടെ പിന്നിലായാണ് മാലിന്യ കൂമ്പാരത്തിൽ ചിത്രം കണ്ടെത്തിയത്. നാട്ടുകാരുടെ പ്രതിഷേധത്തിനെ തുടർന്ന് പൊലീസ് എത്തി ചിത്രം കൊണ്ട് പോയി.
ഇക്കഴിഞ്ഞ പത്താം തിയതി തിരുവനന്തപുരം നഗരസഭ ജനങ്ങളിലേക്ക് എന്ന പദ്ധതിയുടെ ഭാഗമായി മേയർ ആര്യ രാജേന്ദ്രന്‍റെ സന്ദർശനത്തിന്‍റെ ഭാഗമായി നീക്കം ചെയ്ത മാലിന്യങ്ങളുടെ കൂട്ടത്തിൽ ആണ് രാഷ്ട്ര പിതാവിന്‍റെ ചിത്രം ലഭിച്ചത്. സ്ഥലവാസിയായ ഓരാൾ ആണ് ചിത്രം മാലിന്യ കൂമ്പാരത്തിൽ കണ്ടെത്തിയത്. തുടർന്ന് ഇദ്ദേഹം അറിയിച്ചത് അനുസരിച്ച് വിഴിഞ്ഞം പൊലീസ് എസ് ഐ സാബുവിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം എത്തി മഹാത്മ ഗാന്ധിജിയുടെ ചിത്രം സ്റ്റേഷനിലേക്ക് കൊണ്ട് പോയി. സംഭവം അറിഞ്ഞതിനെ തുടർന്ന് കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് വിശ്വനാഥൻ നായരുടെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ സ്ഥലത്തെത്തി പ്രതിഷേധിച്ചു.
ദേശീയ പതാക ഉയർത്തുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
അതേസമയം സ്വാതന്ത്ര്യ ദിനമായ നാളെ ദേശീയ പതാക ഉയർത്താൻ ഇരിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എല്ലാവരും അറിഞ്ഞിരിക്കണം. അവ എന്തൊക്കെയെന്ന് നോക്കാം.
പതാക ഉയര്‍ത്തുമ്പോള്‍ ശ്രദ്ധിക്കുക
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam