വിവിധ മേഖലകിളിൽ സഹകരണം: എംജി സര്‍വ്വകലാശാലയും യുകെ ഐഎസ്ഡിസിയും ധാരണാപത്രം ഒപ്പുവച്ചു

Published : Feb 02, 2025, 07:08 PM ISTUpdated : Feb 02, 2025, 07:22 PM IST
വിവിധ മേഖലകിളിൽ സഹകരണം: എംജി സര്‍വ്വകലാശാലയും യുകെ ഐഎസ്ഡിസിയും ധാരണാപത്രം ഒപ്പുവച്ചു

Synopsis

മഹാത്മാ ഗാന്ധി സര്‍വ്വകലാശാലയും ഇന്റർനാഷണൽ സ്കില്‍ ഡെവലപ്പ്‌മെന്‍റ് കോര്‍പ്പറേഷനും ധാരണാപത്രം ഒപ്പുവച്ചു

കോട്ടയം: മഹാത്മാ ഗാന്ധി സര്‍വ്വകലാശാലയും യുകെയിലെ ഇന്‍റര്‍നാഷണല്‍ സ്കില്‍ ഡെവലപ്പ്‌മെന്‍റ് കോര്‍പ്പറേഷനും (ഐ.എസ്.ഡി.സി), ഡാറ്റ സയന്‍സ്, ഡാറ്റ അനലിറ്റിക്സ്‌ മേഖലകളില്‍ സഹകരണത്തിനായി ധാരണാപത്രത്തില്‍ ഒപ്പുവച്ചു. ഇതോടെ ഡാറ്റ അനലിറ്റിക്സ്‌ മേഖലയിലെ പ്രശതമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അനലിറ്റിക്സിന്‍റെ  (ഐ.ഓ.എ) ആഗോള ആക്രിഡിറ്റേഷനുള്ള കോഴ്സുകള്‍ നടത്തുന്നതിനും അന്തര്‍ദേശീയ തലത്തിലുള്ള ഗവേഷണത്തിനും, പ്ലേസ്മെന്റിനും എംജി  സര്‍വ്വകലാശാലയ്ക്ക്  സാധിക്കും. 

ഡാറ്റ സയന്‍സിലേയും അനലിറ്റിക്സിലേയും ഓഫറുകള്‍ അപ്ഗ്രേഡ് ചെയ്ത് കോഴ്സുകള്‍ പരിഷ്ക്കരിച്ചു മികച്ച തൊഴില്‍ സാധ്യതകള്‍ കൈവരിക്കുവാന്‍ വിദ്യാര്‍ത്ഥികളെ പ്രപ്തരാക്കുവാന്‍ ഇത് സഹായിക്കും, കൂടാതെ ഐ.ഓ.എ യുടെ അംഗങ്ങള്‍ ആകുന്നതിന് വിദ്യാര്‍ത്ഥികള്‍ യോഗ്യരാകും. ഡാറ്റ സയന്‍സ് ആന്‍ഡ്‌ അനലിറ്റിക്സ്‌ ഗ്ലോബല്‍ പ്രൊഫഷണല്‍ സ്ഥാപനമാണ്‌ ഐ.ഓ.എ

മഹാത്മാഗാന്ധി സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. സി.ടി അരവിന്ദകുമാറും, ഐ.എസ്.ഡി.സി എക്സിക്യുട്ടീവ്‌ ഡയറക്ടര്‍ തെരേസ ജേക്കബ്സും സന്നിഹിതരായിരുന്ന ചടങ്ങില്‍ സര്‍വ്വകലാശാലയെ പ്രതിനിധീകരിച്ച് രജിസ്ട്രാര്‍ ഡോ.ബിസ്മി ഗോപാലകൃഷ്ണനും ഐ.എസ്.ഡി.സി ബാംഗ്ലൂര്‍  മേധാവി  മിസ്‌. ജിഷ രാജും ധാരണപത്രത്തില്‍ ഒപ്പ് വച്ചു. സിന്റിക്കേറ്റ് അംഗങ്ങളായ പ്രൊ.ബീന മാത്യൂ, ഡോ.ജോജി അലക്സ്, ഡോ.സുജ ടി.വി, ഡോ.സുമേഷ് എസ്, ഡോ.ബാബു മൈക്കിള്‍, ഡാറ്റ അനലിറ്റിക്സ്‌ വകുപ്പ് തലവന്‍ ഡോ.കെ.കെ ജോസ്, ഡോ. ആന്‍സി ജോസഫ്, പ്രൊ.ടോമി തോമസ്‌, ജി.ബി ജോസഫ്, അര്‍ജുന്‍ രാജ്, ശരത് വേണുഗോപാല്‍ എന്നിവര്‍ പങ്കെടുത്തു.

സുരേഷ് ഗോപി ജീർണ മനസിന് ഉടമയെന്ന് മന്ത്രി എംബി രാജേഷ്; 'കേരളം മുന്നിലായതിൽ അസൂയപ്പെട്ടിട്ട് കാര്യമില്ല'

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
click me!

Recommended Stories

വിലയുണ്ട്, ആ വിവരങ്ങൾക്ക്! 4 ഇഞ്ച് വ്യാസമുള്ള ചെറിയ ദ്വാരത്തിലൂടെ അഴുക്കുചാലിൽ വീണ മൊബൈൽ ഫോൺ, മണിക്കൂറുകൾ നീണ്ട പരിശ്രമം, ഒടുവിൽ തിരികെയെടുത്തു
വാതിൽ തുറന്നു കിടക്കുന്നു, ഭണ്ഡാരം തകർത്ത നിലയിൽ; നീലേശ്വരത്തെ ഭ​ഗവതി ക്ഷേത്രത്തിൽ കവർച്ച; ദേവീവി​ഗ്രഹത്തിലെ തിരുവാഭരണം മോഷ്ടിച്ചു