ഉത്സവത്തിന് പോയി ഒന്നര മണിക്കൂറിൽ തിരിച്ചെത്തിയപ്പോൾ വീടിനകത്ത് ലൈറ്റുകളെല്ലാം ഓൺ, നഷ്ടമായത് ലക്ഷങ്ങൾ വിലമതിക്കുന്ന സ്വര്‍ണം

Published : Jan 20, 2026, 03:23 AM IST
Kasaragod Kumbla Naikkap house robbery 29 pavan gold stolen

Synopsis

കാസർകോട് കുമ്പളയിൽ അഭിഭാഷകയുടെ വീട്ടിൽ നിന്നും 29 പവൻ സ്വർണ്ണവും വെള്ളിയും പണവും മോഷണം പോയി. വീട്ടുകാർ ക്ഷേത്രോത്സവത്തിന് പോയ ഒന്നര മണിക്കൂറിനുള്ളിലാണ് വീട് കുത്തിത്തുറന്ന് മോഷണം നടന്നത്. 

കാസർകോട്: കുമ്പള നായ്ക്കാപ്പിൽ അഭിഭാഷകയുടെ വീട്ടിൽ വൻ കവർച്ച. വീട്ടുകാർ ഉത്സവത്തിന് പോയ തക്കം നോക്കി വീട് കുത്തിത്തുറന്ന മോഷ്ടാക്കൾ 29 പവൻ സ്വർണാഭരണങ്ങളും കാൽ ലക്ഷം രൂപയുടെ വെള്ളിയും കവർന്നു. നായ്ക്കാപ്പിലെ അഭിഭാഷകയായ ചൈത്രയുടെ വീട്ടിലാണ് നാടിനെ നടുക്കിയ മോഷണം നടന്നത്. 30 ലക്ഷത്തിലധികം രൂപയുടെ ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്.

കൃത്യമായ ആസൂത്രണത്തോടെയാണ് മോഷ്ടാക്കൾ കവർച്ച നടത്തിയതെന്ന് പോലീസ് സംശയിക്കുന്നു. ഇന്നലെ രാത്രി കണിപ്പുര ശ്രീ ഗോപാലകൃഷ്ണ ക്ഷേത്ര ഉത്സവത്തിന് പോകാനായി രാത്രി 6:30-നാണ് വീട്ടുകാർ വീട് പൂട്ടി ഇറങ്ങിയത്. രാത്രി 8 മണിക്ക് ഇവർ തിരിച്ചെത്തി. ഒന്നര മണിക്കൂറിനുള്ളിലാണ് മോഷണം നടന്നത്. തിരിച്ചെത്തിയപ്പോൾ മുൻവാതിൽ തുറന്ന് അകത്തു കയറിയ വീട്ടുകാർ കണ്ടത് വീടിനുള്ളിലെ ലൈറ്റുകളെല്ലാം ഇട്ടു വെച്ചിരിക്കുന്നതാണ്. അലമാരകൾ കുത്തിത്തുറന്ന് വസ്ത്രങ്ങൾ വാരിവലിച്ചിട്ട നിലയിലായിരുന്നു.

വീടിന്റെ പിൻഭാഗത്തെ വാതിൽ കുത്തിത്തുറന്നാണ് മോഷ്ടാക്കൾ അകത്തു കയറിയത്. സ്വർണ്ണത്തിന് പുറമെ 25,000 രൂപ വിലവരുന്ന വെള്ളിയാഭരണങ്ങളും അയ്യായിരം രൂപയും നഷ്ടപ്പെട്ടിട്ടുണ്ട്. വീട്ടുകാർ പുറത്തുപോകുന്ന സമയം കൃത്യമായി മനസ്സിലാക്കിയ ഒരാളോ അതിലധികമോ പേർ മോഷണത്തിന് പിന്നിലുണ്ടെന്നാണ് പ്രാഥമിക നിഗമനം. കാസർകോട് പോലീസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ദ്ധരും വീട്ടിലെത്തി തെളിവുകൾ ശേഖരിച്ചു. നേരത്തെയും ഈ പ്രദേശത്ത് മോഷണങ്ങൾ നടന്നിട്ടുണ്ടെന്നും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ പൊലീസ് പെട്രോളിംഗ് ശക്തമാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

വനിത ഡോക്ടറെ വീഡിയോ കോൾ വിളിച്ച് പറ്റിച്ച് പണം കൈക്കലാക്കി, തലശേരി സ്വദേശിനിക്ക് നഷ്ടമായത് 10.5 ലക്ഷം, പ്രതിയെ പഞ്ചാബിൽ നിന്ന് പൊക്കി പൊലീസ്
ഇഹാന്റെ മരണത്തിൽ ദുരൂഹതയേറ്റി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്, ആന്തരിക രക്തസ്രാവം, കയ്യിലെ പഴക്കമുള്ള പൊട്ടൽ അറിഞ്ഞില്ലെന്ന് മാതാപിതാക്കൾ