ശബരിമല പരമ്പരാഗത കാനനപാത 24 മണിക്കൂറും തുറന്നു നൽകണം- മല അരയ മഹാസഭ

Published : Oct 18, 2026, 06:06 PM IST
mala araya mahasabha

Synopsis

മല അരയ മഹാസഭയുടെയും സഭയുടെ ആത്മീയ പ്രസ്ഥാനമായ ശ്രീ അയ്യപ്പ ധർമ്മസംഘത്തിന്റെയും സംയുക്ത നേതൃത്വത്തിലാണ് ഈ പൂജ സംഘടിപ്പിച്ചത്. രാവിലെ കാളകെട്ടി കോട്ട ജംഗ്ഷനിൽ നിന്ന് ആരംഭിച്ച ഘോഷയാത്ര, കാളകെട്ടി സിറ്റി വഴി അഴുതക്കടവിൽ എത്തി.

കാളകെട്ടി(കോട്ടയം): പരമ്പരാഗത കാനനപാത ഭക്തർക്കായി ഇരുപത്തിനാല് മണിക്കൂറും തുറന്നുനൽകണമെന്ന് മല അരയ മഹാസഭ ആവശ്യപ്പെട്ടു. ഭക്തരെ വടം കെട്ടി തടയുന്നതും തിരിച്ചുവിടുന്നതും അംഗികരിക്കാനാകില്ലന്നും കാളകെട്ടിയിൽ നടന്ന കാനന പാത പൂജയ്ക്കുശേഷം നടന്ന മല അരയ മഹാസഭ സമ്മേളനം ആവശ്യപ്പെട്ടു.

മല അരയ മഹാസഭയുടെയും സഭയുടെ ആത്മീയ പ്രസ്ഥാനമായ ശ്രീ അയ്യപ്പ ധർമ്മസംഘത്തിന്റെയും സംയുക്ത നേതൃത്വത്തിലാണ് ഈ പൂജ സംഘടിപ്പിച്ചത്. രാവിലെ കാളകെട്ടി കോട്ട ജംഗ്ഷനിൽ നിന്ന് ആരംഭിച്ച ഘോഷയാത്ര, കാളകെട്ടി സിറ്റി വഴി അഴുതക്കടവിൽ എത്തി.

ഘോഷയാത്രയോടനുബന്ധിച്ച് പരമ്പരാഗത അനുഷ്ഠാന കലാരൂപമായ ഐവർകളി അവതരിപ്പിച്ചു. അഴുത കടവിൽ പ്രത്യേകം തയ്യാറാക്കിയ പന്തലിൽ സമുദായാചാരപ്രകാരമുള്ള പൂജകൾക്ക് രാജൻ മേനോത്ത് മുഖ്യ കാർമികത്വം വഹിച്ചു.

പൂജകൾക്ക് ശേഷം ഉച്ചയോടെ ശബരി പിൽഗ്രിം സെന്ററിൽ നടന്ന സാംസ്കാരിക സമ്മേളനം മല അരയ മഹാസഭ ജനറൽ സെക്രട്ടറി പി. കെ. സജീവ് ഉദ്ഘാടനം ചെയ്തു. 'കാളകെട്ടിയുടെ ആത്മീയതയും വികസനവും' എന്ന വിഷയത്തിൽ സംഘടിപ്പിച്ച ചർച്ചയിൽ മല അരയ മഹാസഭ സംസ്ഥാന പ്രസിഡന്റ് എം. കെ. സജി, വൈസ് പ്രസിഡന്റ് ഷൈലജ നാരായണൻ, സെക്രട്ടറി സനൽ കാവനാൽ പഞ്ചായത്തംഗങ്ങളായ പി.എസ്.സുരണ്യ കെ.കെ രാജൻ,എസ്എൻഡിപി യോഗം മൂക്കൻപെട്ടി ശാഖാ വൈസ് പ്രസിഡന്റ് റജിമോൻ പൊടിപ്പാറ, വന സംരക്ഷണ സമിതി ചെയർമാൻ എം എസ് സതീഷ് വനിതാ നേതാക്കളായ അജിതാ ഉദയകുമാർ, വി.പി. രാജപ്പൻ,സി. എൻ മധുസൂദനൻ എന്നിവർ പ്രസംഗിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

തിരുവനന്തപുരത്ത് ആറ്റിൽച്ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി
രായിരനെല്ലൂർ മലകയറ്റത്തിന് എത്തിയ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു