ഗൂഡല്ലൂർ പാതയിൽ ഗതാഗത നിരോധനം; നാടുകാണി വഴി വലിയ വാഹനങ്ങളും ഓടരുത്

Published : Sep 20, 2019, 12:54 PM ISTUpdated : Sep 20, 2019, 01:11 PM IST
ഗൂഡല്ലൂർ പാതയിൽ ഗതാഗത നിരോധനം; നാടുകാണി വഴി വലിയ വാഹനങ്ങളും ഓടരുത്

Synopsis

അപകട സാധ്യത കണക്കിലെടുത്ത് നിലമ്പൂർ - നാടുകാണി ഭാഗത്ത് നിന്നുള്ള വാഹനങ്ങൾ ജാറത്തിന് മുമ്പായി യാത്ര അവസാനിപ്പിക്കണമെന്ന് നിര്‍ദ്ദേശം.

മലപ്പുറം: അപകട സാധ്യതയെ തുടർന്ന് കോഴിക്കോട്- നിലമ്പൂർ - ഗൂഡല്ലൂർ പാതയിൽ വാഹന ഗതാഗതം നിരോധിച്ചു. നിലമ്പൂർ നാടുകാണി ചുരത്തില്‍ ജാറം മേഖലയിലൂടെയുള്ള വാഹന ഗതാഗതത്തിനാണ് നിരോധനം. 

അപകട സാധ്യത കണക്കിലെടുത്ത് നിലമ്പൂർ - നാടുകാണി ഭാഗത്ത് നിന്നുള്ള വാഹനങ്ങൾ ജാറത്തിന് മുമ്പായി യാത്ര അവസാനിപ്പിക്കണമെന്ന് പൊതുമരാമത്ത് നിരത്ത് വിഭാഗം മഞ്ചേരി ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ ജി ഗീത അറിയിച്ചു. ജാറത്തിന് സമീപം രൂപപ്പെട്ട വിള്ളലും താഴ്ച്ചയും പൊതുമരാമത്ത് നിരത്ത് വിഭാഗം ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലാണ്. നിലവിൽ 1.65 മീറ്റർ വരെ രേഖപ്പെടുത്തിയ താഴ്ച്ച വർധിച്ചതായും വിള്ളൽ വർധിച്ചതായും കണ്ടെത്തിയ സാഹചര്യത്തിലാണ് മുന്നറിയിപ്പ്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പറഞ്ഞാൽ പറഞ്ഞതാണ്! ആപ്പിള്‍ ചിഹ്നത്തിൽ മത്സരിച്ച ജയിച്ച സ്ഥാനാര്‍ത്ഥി നന്ദി പറയാൻ വീടുകളിലെത്തിയത് ആപ്പിളുകളുമായി
ക്രൂയിസ് കപ്പലിലെ ജോലി, നിലമ്പൂരിൽ മാത്രം വിനോദ് ജോൺ പറ്റിച്ചത് 30 പേരെ, ഉഡുപ്പി യാത്രയ്ക്കിടെ അറസ്റ്റ്