നമസ്ക്കാരം കഴിഞ്ഞ് മടങ്ങിവരുന്നയാൾക്ക് മേൽ ടിപ്പർ ലോറി മറിഞ്ഞു; ദാരുണാന്ത്യം, സംഭവം മലപ്പുറം കൊണ്ടോട്ടിയിൽ

Published : Dec 17, 2024, 07:54 AM IST
നമസ്ക്കാരം കഴിഞ്ഞ് മടങ്ങിവരുന്നയാൾക്ക് മേൽ ടിപ്പർ ലോറി മറിഞ്ഞു; ദാരുണാന്ത്യം, സംഭവം മലപ്പുറം കൊണ്ടോട്ടിയിൽ

Synopsis

ഇന്ന് രാവിലെ ആറുമണിയോടെയായിരുന്നു അപകടം. കരിങ്കൽ കയറ്റി വരുന്ന ലോറിയാണ് വഴിയാത്രക്കാരൻ്റെ ശരീരത്തിലേക്ക് മറിഞ്ഞത്. നമസ്ക്കാരം കഴിഞ്ഞുവരുന്ന ആളാണ് അപകടത്തിൽ പെട്ടത്. 

മലപ്പുറം: കൊണ്ടോട്ടി കൊളത്തൂർ നീറ്റാണിമലിൽ ടിപ്പർ ലോറി മറിഞ്ഞ്  വഴിയാത്രക്കാരൻ മരിച്ചു. കരിങ്കൽ കയറ്റി വന്ന ലോറി  ഇയാളുടെ ദേഹത്തേക്ക് മറിയുകയായിരുന്നു. മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല.

ഇന്ന് രാവിലെ ആറുമണിയോടെയായിരുന്നു അപകടം. കരിങ്കൽ കയറ്റി വരുന്ന ലോറിയാണ് വഴിയാത്രക്കാരൻ്റെ ശരീരത്തിലേക്ക് മറിഞ്ഞത്. നമസ്ക്കാരം കഴിഞ്ഞുവരുന്ന ആളാണ് അപകടത്തിൽ പെട്ടത്. ഏറെ നേരം ഇയാൾ ലോറിക്കടിയിൽ കുടങ്ങിക്കിടന്നു. ഒടുവിൽ അ​ഗ്നിശമന സേന എത്തിയാണ് ഇയാളെ പുറത്തെടുത്തത്. അപ്പോഴേക്കും ഇയാൾ മരിച്ചിരുന്നു. അതേസമയം, ആരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. 

പാലക്കാട് പനയമ്പാടത്തും സമാനമായ രീതിയിൽ അപകടം സംഭവിച്ചിരുന്നു. സിമൻ്റ് ലോറി പതിച്ച് 4 വിദ്യാർത്ഥിനികൾ മരിച്ചിരുന്നു. അതിൻ്റെ ഞെട്ടൽ മാറും മുമ്പാണ് ദനയീയമായ മറ്റൊരു അപകടം കൂടി സംഭവിക്കുന്നത്. 

അതിരാദുണം; വഴിവിളക്കില്ലാത്ത വഴിയിൽ ഇരുട്ടിൽ ആന നിൽക്കുന്നത് എൽദോസ് കണ്ടില്ല; മരത്തിലടിച്ച് കൊലപ്പെടുത്തി

https://www.youtube.com/watch?v=Ko18SgceYX8

PREV
click me!

Recommended Stories

തദ്ദേശ തെരഞ്ഞെടുപ്പ്, തൃശൂർ എറണാകുളം ജില്ലാ അതിർത്തിയിൽ ഇനി അഞ്ച് ദിവസം ഡ്രൈ ഡേ
കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്റെ കൂട്ടാളി ഇമ്രാൻ കൊച്ചിയിൽ പിടിയിൽ, തെങ്കാശിയിൽ ബാലമുരുകനെ കണ്ടെത്തി പൊലീസ്