'വിവാഹബന്ധം വേർപെടുത്താൻ സഹായിക്കുന്നു', ഭാര്യയുടെ ബന്ധുക്കളെ കൊല്ലാൻ ശ്രമിച്ച് യുവാവ്; കത്തി കൊണ്ട് ആക്രമണം , കാറിടിച്ച് അപായപ്പെടുത്താനും ശ്രമം

Published : Aug 11, 2026, 01:04 PM IST
malappuram divorce case attack

Synopsis

ഭാര്യയുടെ പിതൃ സഹോദരന്‍ പള്ളിത്തൊടിക ഹാരിസ്, മറ്റൊരു ബന്ധുവും ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ പി. ഷൗക്കത്തലി എന്നിവരെയാണ് പ്രതി ആക്രമിച്ചത്. കത്തികൊണ്ടുള്ള ആക്രമണം തടയുന്നതിനിടെ ഹാരിസിന് പരിക്കേറ്റു. ഇദ്ദേഹം വണ്ടൂരിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.

മലപ്പുറം: വിവാഹബന്ധം വേര്‍പെടുത്താന്‍ സഹായിക്കുന്നുവെന്ന് ആരോപിച്ച് ഭാര്യയുടെ ബന്ധുക്കളെ ആക്രമിച്ച സംഭവ ത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. കേരള എസ്റ്റേറ്റ് പാറമ്മല്‍തൊടിക നസ്റുദ്ദീനെയാണ് (33) കരുവാരകുണ്ട് പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച വൈകുന്നേരം പാന്ത്ര മുക്കട്ടയിലാണ് സംഭവം.

ഭാര്യയുടെ പിതൃ സഹോദരന്‍ പള്ളിത്തൊടിക ഹാരിസ്, മറ്റൊരു ബന്ധുവും ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ പി. ഷൗക്കത്തലി എന്നിവരെയാണ് പ്രതി ആക്രമിച്ചത്. കത്തികൊണ്ടുള്ള ആക്രമണം തടയുന്നതിനിടെ ഹാരിസിന് പരിക്കേറ്റു. ഇദ്ദേഹം വണ്ടൂരിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. വിവരമറിഞ്ഞ് സ്‌കൂട്ടറില്‍ വരികയായിരുന്ന ഷൗക്കത്തെലിയെ കാറിടിച്ച് അപായപ്പെടുത്താനാണ് ശ്രമിച്ചത്. ഷൗക്കത്തലി സമീപത്തെ വീട്ടിലേക്ക് സ്‌കൂട്ടര്‍ കയറ്റി രക്ഷപ്പെടുകയായിരുന്നു.

ലഹരി ഉപയോഗിക്കാറുള്ള നസ്റുദ്ദീനെതിരെ ഭാര്യ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ പേരില്‍ മര്‍ദനം തുടര്‍ന്നപ്പോഴാണ് വിവാഹമോചനം നേടാന്‍ യുവതിയും ബന്ധുക്കളും ശ്രമം തുടങ്ങിയത്. കഞ്ചാവ് ഉപയോഗിച്ചതിനും മറ്റും അഞ്ച് കേസുകള്‍ നസ്റുദ്ദീനെതിരെയുണ്ട്. വധശ്രമത്തിന് കേസെടുത്ത പ്രതിയെ മഞ്ചേരി കോടതിയില്‍ ഹാജരാക്കി.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കുറഞ്ഞ പലിശയ്ക്ക് വായ്പ വാ​ഗ്ദാനംചെയ്ത് വീട്ടമ്മയിൽനിന്ന് തട്ടിയത് 6.90 ലക്ഷം രൂപ; നിരവധി കേസുകളിൽ പ്രതിയായ യുവാവ് അറസ്റ്റിൽ
'പഴകിയ എണ്ണ, 50 കിലോ പഴകിയ മീനും ഭക്ഷണവും'; അടൂരിലെ ബൈപ്പാസിലെ പ്രമുഖ ഹോട്ടലുകളിൽ മിന്നൽ പരിശോധന, കേടായ ഭക്ഷണങ്ങൾ പിടിച്ചെടുത്തു